യു പി എസ്സി , എസ് എസ്സി പരീക്ഷ തിയ്യതികൾ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റിവെച്ച യു പി എസ്സി , എസ് എസ്സി പരീക്ഷ തിയ്യതികൾ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ പുതുക്കിയ പരീക്ഷ കലണ്ടർ ജൂണ് 5-ന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്സിയും പരീക്ഷാത്തീയതികള് പുനഃ നിശ്ച്ചയിക്കാനായി ജൂണ് 1-ന് സ്ഥിതിഗതികള് വിലയിരുത്തുമെന്ന് എസ്‌എസ്സിയും അറിയിച്ചിരുന്നു.അതേസമയം സിവിൽ സർവീസ്, ഇക്കണോമിക് സർവീസസ് മെഡിക്കൽ , സിഎപിഎഫ്, എന്ഡിഎ ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്

author-image
online desk
New Update
യു പി എസ്സി , എസ് എസ്സി പരീക്ഷ തിയ്യതികൾ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റിവെച്ച യു പി എസ്സി , എസ് എസ്സി പരീക്ഷ തിയ്യതികൾ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ പുതുക്കിയ പരീക്ഷ കലണ്ടർ ജൂണ് 5-ന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്സിയും പരീക്ഷാത്തീയതികള് പുനഃ നിശ്ച്ചയിക്കാനായി ജൂണ് 1-ന് സ്ഥിതിഗതികള് വിലയിരുത്തുമെന്ന് എസ്‌എസ്സിയും അറിയിച്ചിരുന്നു.അതേസമയം സിവിൽ സർവീസ്, ഇക്കണോമിക് സർവീസസ് മെഡിക്കൽ , സിഎപിഎഫ്, എന്ഡിഎ ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്

. ജൂനിയര് എന്ജിനീയര്, കംബൈന്ഡ് ഗ്രാജ്വേറ്റ് ലെവല്, കംബൈന്ഡ് ഹയര്സെക്കന്ഡറി ലെവല്, സ്റ്റെനോഗ്രാഫര് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് എസ്‌എസ്സി മാറ്റി വെച്ചിട്ടുള്ളത്. കമ്മീഷനുകള്ക്ക് 2020-ലെ റിക്രൂട്ട്മെന്റ് പരീക്ഷകള് ഒന്നുപോലും നടത്തായിട്ടില്ല. പുതുക്കിയ പരീക്ഷാ വിവരങ്ങള് യുപിഎസ്സിയുടെ upsc.gov.in എന്ന വെബ്സൈറ്റിലും എസ്.എസ്.സിയുടേത് ssc.nic.in-ലും പ്രസിദ്ധീകരിക്കും.

upsc and ssc