തൃപ്പുണിത്തറയിൽ ബി.ജെ.പി വോട്ട് കെ. ബാബുവിന് മറിച്ചെന്ന് എൽ.ഡി.എഫ്

ബിജെപി വോട്ടുകൾ തനിക്ക് ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.എമ്മിലെ എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലെ തോൽവി അണികളിൽ നിരാശ ഉണ്ടാക്കിയിരുന്നു.

author-image
anil payyampalli
New Update
തൃപ്പുണിത്തറയിൽ ബി.ജെ.പി വോട്ട് കെ. ബാബുവിന് മറിച്ചെന്ന് എൽ.ഡി.എഫ്

തൃപ്പുണിത്തറ : തൃപ്പൂണിത്തുറയിൽ ബി.ജെ.പി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയിൽ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയകാരണമായെന്ന് അവർ ആരോപിച്ചു.

2016ൽ 62,346 വോട്ട് നേടിയ സി.പി.എം ഇത്തവണ 2,537 വോട്ട് കൂടുതൽ നേടിയിരുന്നു. 64000ൽ പരം വോട്ടാണ് ഇത്തവണ എം സ്വരാജിന് ലഭിച്ചത്.

കെ ബാബുവിന് 7000 വോട്ടിന്റെ വർധന ഉണ്ടായി. 992 വോട്ടിന്റെ വിജയമാണ് കെ ബാബുവിന് ഉണ്ടായിട്ടുള്ളത്. ബി.ജെ.പി യു.ഡി.എഫിലേക്ക് വോട്ട് മറിച്ചതിന്റെ തെളിവാണിതെന്നും എൽഡിഎഫ് ആരോപിച്ചു.

പ്രചാരണ സമയത്ത് കെ ബാബുവും ഇത്തരത്തിലൊരു വാദവുമായി രംഗത്തെത്തിയിരുന്നു.

ബിജെപി വോട്ടുകൾ തനിക്ക് ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.എമ്മിലെ എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലെ തോൽവി അണികളിൽ നിരാശ ഉണ്ടാക്കിയിരുന്നു.

കെ ബാബുവിന് എതിരെ ഉണ്ടായിരുന്ന കേസുകളും വിവാദങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല.

BJP thrippunithara kbabu