പുതുച്ചേരിയിൽ എൻ.ഡി.എ സഖ്യം വന്നേക്കും, എൻ. ആർ കോൺഗ്രസും ബി.ജെ.പിയും മുന്നിൽ

കോൺഗ്രസ് ഡിഎംകെ സഖ്യത്തെ പിന്നിലാക്കി എൻഡിഎ കുതിപ്പ് തുടരുകയാണ്. എൻആർ കോൺഗ്രസ് ബിജെപി സഖ്യം ലീഡ് നില ഉയർത്തുന്ന കാഴ്ചയാണ് പുതുച്ചേരിയിൽ.

author-image
anil payyampalli
New Update
പുതുച്ചേരിയിൽ എൻ.ഡി.എ സഖ്യം വന്നേക്കും, എൻ. ആർ കോൺഗ്രസും ബി.ജെ.പിയും മുന്നിൽ

പുതുച്ചേരി : നിലവിലുള്ള ഭരണത്തിൽ നിന്നും അംഗങ്ങൾ കൊഴിഞ്ഞതോടെ കാവൽമന്ത്രി സഭപോലും നഷ്ടമായ പോണ്ടിച്ചേരിയിൽ കോൺഗ്രസ് തോറ്റു തുന്നം പാടി.

കോൺഗ്രസ് ഡിഎംകെ സഖ്യത്തെ പിന്നിലാക്കി എൻഡിഎ കുതിപ്പ് തുടരുകയാണ്. എൻആർ കോൺഗ്രസ് ബിജെപി സഖ്യം ലീഡ് നില ഉയർത്തുന്ന കാഴ്ചയാണ് പുതുച്ചേരിയിൽ.

എൻആർ കോൺഗ്രസ് 5 സീറ്റിൽ വിജയിച്ചു. രണ്ടിടത്ത് ലീഡ് ചെയ്യുന്നു. സഖ്യകക്ഷിയായ ബിജെപി 3 സീറ്റുകളിൽ വിജയിച്ചു. എൻഡിഎ സഖ്യം ആകെ 8 സീറ്റുകളിൽ വിജയിക്കുകയും രണ്ടിടത്ത് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുകയും ചെയ്യുന്നു.

കോൺഗ്രസ്ഡിഎംകെ സഖ്യത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. ഡിഎംകെ ഒരു സീറ്റിൽ വിജയിച്ചു. രണ്ടിടത്ത് മുന്നിലാണ്. കോൺഗ്രസ് രണ്ടിടത്ത് മുന്നിലാണ്. രണ്ട് ഇടത്ത് സ്വതന്ത്രരും മുന്നേറ്റം തുടരുന്നു. പുതുച്ചേരിയിൽ ഇത്തവണ എൻആർ കോൺഗ്രസ് ബിജെപി സർക്കാർ നേട്ടം കൊയ്യുമെന്നാണ് സൂചന. എൻ.നമശിവായമടക്കമുള്ള പ്രമുഖർ പാർട്ടി വിട്ടതിന്റെ ക്ഷീണത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

15 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എൻ.രംഗസ്വാമിയുടെ എൻആർ കോൺഗ്രസിനും എഐഎഡിഎംകെയ്ക്കും ഒപ്പം സഖ്യമുണ്ടാക്കിയാണ് ബിജെപി മത്സരിച്ചത്. എൻആർ കോൺഗ്രസ് 16 സീറ്റുകളിലും ബിജെപി 9 സീറ്റുകളിലും എഐഎഡിഎംകെ 5 സീറ്റുകളിലുമാണ് മത്സരിച്ചത്.

puthuchery nr congress and bjp leads