അരുവിക്കരയില്‍ കെ. എസ് ശബരീനാഥന്‍ പിന്നില്‍

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ശബരീനാഥന്‍ പിന്നില്‍. 230 വോട്ടിനാണ് എല്‍ഡിഎഫിന്റെ ജി. സ്റ്റീഫന്‍ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ നില. ഉച്ചയോടെ ഏകദേശ ഫലം പുറത്തുവരും. തിരുവനന്തപുരം മണ്ഡലത്തിൽ ഇതുവരെ വോട്ട് എണ്ണിക്കഴിഞ്ഞ നാല് റൗണ്ടുകളിലും ലീഡ് എൽഡിഎഫിന്.

author-image
sisira
New Update
അരുവിക്കരയില്‍ കെ. എസ് ശബരീനാഥന്‍ പിന്നില്‍

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ശബരീനാഥന്‍ പിന്നില്‍. 230 വോട്ടിനാണ് എല്‍ഡിഎഫിന്റെ ജി. സ്റ്റീഫന്‍ ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ നില. ഉച്ചയോടെ ഏകദേശ ഫലം പുറത്തുവരും.

തിരുവനന്തപുരം മണ്ഡലത്തിൽ ഇതുവരെ വോട്ട് എണ്ണിക്കഴിഞ്ഞ നാല് റൗണ്ടുകളിലും ലീഡ് എൽഡിഎഫിന്.

ആന്റണി രാജുവിന് ഇപ്പോള്‍ 1326 വോട്ടുകളുടെ ലീഡാണുള്ളത്.

പന്ത്രണ്ട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ഓരോ മണ്ഡലങ്ങളില്‍ വീതം യുഡിഎഫും എന്‍ഡിഎയുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

വര്‍ക്കല വി ജോയ്, ആറ്റിങ്ങല്‍ ഒ. എസ് അംബിക, ചിറയിന്‍കീഴ് വി. ശശി, നെടുമങ്ങാട് ജി. ആര്‍ അനില്‍, വാമനപുരം ഡി. കെ മുരളി, കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് വി. കെ പ്രശാന്ത്, തിരുവനന്തപുരം ആന്റണി രാജു, പാറശ്ശാല സി. കെ ഹരീന്ദ്രന്‍, കാട്ടാക്കട ഐ. ബി സതീഷ്, നെയ്യാറ്റിന്‍കര കെ. ആന്‍സലന്‍ എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. കോവളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. വിന്‍സന്റും നേമത്ത് കുമ്മനം രാജശേഖരനും മുന്നിട്ട് നില്‍ക്കുന്നു.

aruvikkara ks sabarinadhan