അതിശക്തമായി പിണറായി സെക്കന്റ് വേവ്; യു.ഡി.എഫിനോട് സാമൂഹിക അകലം പലിച്ച് വോട്ടര്‍മാര്‍

By Web Desk.02 05 2021

imran-azhar

 


തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഇടതുതരംഗം.

 

പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണിയും വിജയം നേടി. തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫും വിജയിച്ചു.

 

12 മണി വരെയുള്ള വിവരം അനുസരിച്ച് 89 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 48 സീറ്റുകളില്‍ യുഡിഎഫും മൂന്നു സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു.

 

തിരുവനന്തപുരം ജില്ലയില്‍ അരുവിക്കരയിലും കോവളത്തും മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് മുന്നില്‍ നില്‍ക്കുന്നത്.

 

 

 

OTHER SECTIONS