തമിഴകം വാഴാൻ ഇനി എം.കെ. സ്റ്റാലിൻ

By sisira.02 05 2021

imran-azhar

 

 

എം.കെ. സ്റ്റാലിൻ ഇനി തമിഴകം വാഴും. തൗസൻഡ് ലൈറ്റ്സിൽനിന്നു നിരവധി തവണ ജയിച്ചിട്ടും ഇത്തവണ സ്റ്റാലിൻ തന്റെ മണ്ഡലം കൊളത്തൂരിലേക്കു മാറ്റുകയായിരുന്നു.

 

കൊളത്തൂർ മണ്ഡലം രൂപീകരിച്ച 2011 ലെ ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ 2734 വോട്ടിന്‌ ജയിച്ച സ്‌റ്റാലിൻ കഴിഞ്ഞ തവണ ഭൂരിപക്ഷം 37,730 ആയി ഉയർത്തി.


175 സീറ്റുകളിൽ ഡിഎംകെ മത്സരിക്കുമ്പോഴും അര ഡസനിലധികം പാർട്ടികളുമായി ശക്തമായ സഖ്യം ചേർന്നായിരുന്നു സ്റ്റാലിന്റെ നീക്കം.

 

ഡിഎംകെയോടൊപ്പം കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎ എന്നീ കക്ഷികൾ നിലയുറപ്പിച്ചു.

 

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തോടെയായിരുന്നു സ്റ്റാലിന്റെ തിരഞ്ഞെടുപ്പു പ്രചാരണം.

 

പത്തുവർഷം ഭരിച്ച എഐഎഡിഎംകെയ്ക്കെതിരെ രൂപപ്പെട്ട ഭരണ വിരുദ്ധ വികാരവും ന്യൂനപക്ഷ വിഭാഗങ്ങളിലുൾപ്പടെയുണ്ടായ ബിജെപി വിരുദ്ധ മാനസികാവസ്ഥയും കൃത്യമായി വോട്ടാക്കി മാറ്റാൻ ഡിഎംകെയ്ക്കു കഴിഞ്ഞു.

OTHER SECTIONS