ENVIRONMENT

അതിജീവനത്തിനായി പച്ചത്തുരുത്തുകൾ

എറണാകുളം: കാലാവസ്ഥാ വ്യതിയാന ത്തെ ഫലപ്രദമായി നേരിടാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന 'പച്ചത്തുരുത്ത്' പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ ജില്ലയിലെ വിവിധ പഞ്ചായത്തുകളെ ആദരിച്ചു. സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകൾ പൂർത്തികരിച്ചതു സംബന്ധിച്ച പ്രഖ്യാപനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഒരേ സമയം നടന്ന ചടങ്ങിലാണ് ഹരിത കേരളം മിഷന്റെ അനുമോദനപത്രം കൈമാറിയത്. പച്ചത്തുരുത്ത് പദ്ധതി മാതൃകാപരമായി നിർവ്വഹിച്ച പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടുവള്ളി,ചേന്ദമംഗലം, വടക്കേക്കര, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലും, വാഴക്കുളം, വാരപ്പെട്ടി , ആമ്പല്ലൂർ, കുട്ടമ്പുഴ, വാളകം, മാറാടി, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, നെടുമ്പശ്ശേരി ഗ്രാമപഞ്ചായത്തുകളിലുമാണ് ചടങ്ങുകൾ നടന്നത്.

പച്ചത്തുരുത്ത് പാരിസ്ഥിതിക ജാഗ്രതയുടെ അടയാളം

കാലാവസ്ഥാ വ്യതിയാനം ഭൂമിയില്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്. അതിരുകവിഞ്ഞ പ്രകൃതി ചൂഷണമാണ് കാലാവസ്ഥാ പ്രതിസന്ധിക്ക് മുഖ്യകാരണം. പരിസ്ഥിതിയില്‍ സംഭവിക്കുന്ന തകര്‍ച്ച കാര്‍ഷിക സമ്പദ് വ്യവസ്ഥയെയും കാലാവസ്ഥയെയും മനുഷ്യജീവിതത്തെയും ഗുരുതരമായി ബാധിക്കും. കേരളത്തില്‍ അടുത്ത കാലങ്ങളിലുണ്ടായ അതിതീവ്രമഴയും പ്രളയവും കുന്നിടിച്ചിലുമൊക്കെ ജനങ്ങളെ നല്ല തോതില്‍ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിന് പരിഹാരം പാരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കാന്‍ ബോധപൂര്‍വ്വം ഇടപെടുക എന്നതാണ്. പാരിസ്ഥിതിക പുനഃസ്ഥാപനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയ ഹരിതകേരളം മിഷന്‍ ഈലക്ഷ്യത്തിനായി വിവിധ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനകീയ പങ്കാളിത്തത്തിലും ഏറ്റെടുത്തിട്ടുണ്ട്. അതില്‍ സുപ്രധാനമായൊരു ചുവടുവയ്പാണ് 'പച്ചത്തുരുത്ത്'. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യ വര്‍ഷം മുതല്‍ വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്.

വര്‍ക്കല സ്റ്റേഷന്റെ നൂറ് വര്‍ഷം പഴക്കം പഴങ്കഥ

വര്‍ക്കല: നൂറു വര്‍ഷത്തോളം പഴക്കമുള്ള വര്‍ക്കല പൊലീസ് സ്റ്റേഷന്‍ ആധുനിക മുഖത്തോടെ ഇരുനില കെട്ടിടത്തിലേക്ക് മാറുകയാണ്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 7,254 ചതുരശ്ര അടിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിച്ചത്. 1.39 കോടി രൂപയാണ് നിര്‍മാണചെലവ്. താഴത്തെ നിലയില്‍ എസ്.എച്ച്.ഒ, എസ്.ഐ എന്നിവരുടെ മുറികള്‍, ഓഫീസ്, റെക്കോര്‍ഡ്‌സ് റൂം, പുരുഷ-വനിതാ ലോക്കപ്പുകള്‍, ഹെല്‍പ്പ് ഡെസ്‌ക്ക്, വിസിറ്റേഴ്‌സ് ലോഞ്ച് എന്നിവയും ഒന്നാംനിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, പുരുഷ-വനിതാ പൊലീസുകാരുടെ വിശ്രമമുറി, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിങ്, സി.സി.ടി.എന്‍.എസ്. കണ്‍ട്രോള്‍ റൂം എന്നിവയുമാണുള്ളത്.

Show More