സംരക്ഷിതവിഭാഗത്തില്‍പ്പെടുന്ന 11 പച്ച ആമകളെ മലേഷ്യയില്‍ വേട്ടയാടി കൊന്നു; ചത്തത് ലോകത്തിലെ ഏറ്റവും വലിയ കടലാമ വർഗ്ഗം

By Preethi Pippi.05 10 2021

imran-azhar

 

ക്വലാലംപുര്‍: സംരക്ഷിതവിഭാഗത്തില്‍പ്പെടുന്ന 11 പച്ച ആമകളെ മലേഷ്യയില്‍ വേട്ടയാടി കൊന്ന നിലയില്‍ കണ്ടെത്തി. ബോര്‍ണോ ദ്വീപിന്റെ മലേഷ്യന്‍ ഭാഗത്താണ് ആമകളുടെ ശരീരഭാഗങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ കടലാമകളിലൊന്നാണ് ശരാശരി ഒന്നര മീറ്റര്‍വരെ നീളവും 160 കിലോഗ്രാം തൂക്കവുമുള്ള പച്ച ആമകള്‍.

 

പുറംതോടിനുമാത്രം 78 മുതല്‍ 112 സെന്റീമീറ്റര്‍വരെ നീളമുണ്ടാകും. ഐ.യു.സി.എന്നിന്റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കടലോരത്തോട് ചേര്‍ന്നുകഴിയുന്ന നാടോടി ഗോത്രക്കാര്‍ ആമകളെ ഭക്ഷണത്തിനായി വേട്ടയാടിയതാവാമെന്നാണ് പ്രാഥമിക നിഗമനം. സഭാ സംസ്ഥാനത്തെ സെംപോര്‍ നഗരത്തോടു ചേര്‍ന്നാണ് സംഭവം.

 

സംരക്ഷിതവിഭാഗത്തിലുള്ള ആമകളെ കൊല്ലുന്നത് മലേഷ്യയില്‍ ശിക്ഷാര്‍ഹമാണ്. മലേഷ്യക്കും ഇന്‍ഡൊനീഷ്യക്കും ബ്രൂണൈയ്ക്കുമിടയിലാണ് ബോര്‍ണോ ദ്വീപുള്ളത്.

 

 

 

OTHER SECTIONS