കേരളത്തില്‍ തിരിച്ചുപിടിച്ചത് 2.2% കയ്യേറ്റ വനഭൂമി; ഒഴിപ്പിക്കാനുള്ളത് 2,367,18 ഏക്കര്‍

By Web Desk.18 07 2022

imran-azhar

 

തിരുവനന്തപുരം: കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത് 2.2 ശതമാനം കയ്യേറ്റ വനഭൂമി. ഇടുക്കിയില്‍ മാത്രം 216 ഏക്കര്‍ വനഭൂമിയാണ് ഇത്തരത്തില്‍ തിരിച്ചെടുത്തത്. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള, ദേവികുളം താലൂക്കില്‍ കുഞ്ഞിത്തണ്ണി വില്ലേജിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് (എച്ച്എന്‍എല്‍) നല്‍കിയ ഭൂമിയാണ് വനനിയമ പ്രകാരം ചെങ്കുളം സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിച്ചത്. വിവിധ സസ്യജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ഉരകങ്ങളുടെയും ആവാസ വ്യവസ്ഥയാണിവിടം.

 

1993 ലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് വനഭൂമി കൈമാറിയത്. വനഭൂമിയില്‍ 1994 ലും 1999 ലും എച്ച്എന്‍എല്‍ ഇവിടെ യൂക്കാലിമരങ്ങള്‍ നട്ടുപിടിപ്പിച്ചു. പാട്ടക്കാലാവധി കഴിഞ്ഞതോടെ, 2020 ല്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തു.

 

കേരളത്തില്‍ 11,521.993 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശമാണുള്ളത്. അതായത്, 29.65 ശതമാനം. ഇതില്‍ 9,195.735 ചതുരശ്ര കിലോമീറ്റര്‍ സംരക്ഷിത വനമാണ്. 291.575 ചതുരശ്ര കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട സംരക്ഷിത വനവും 1,905.476 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല മേഖലയുമാണ്.

 

സംസ്ഥാനത്തെ വനപ്രദേശം, ദേശീയ ശരാശരിയായ 6.06 ശതമാനത്തേക്കാള്‍ കൂടുതലാണ്. 2016 മുതല്‍ 273.56 ഏക്കര്‍ കയ്യേറ്റമാണ് ഒഴുപ്പിച്ചത്. മൊത്തെ കയ്യേറ്റ വനഭൂമിയുടെ 2.2 ശതമാനം മാത്രമാണിത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 12,367,18 ഏക്കര്‍ കയ്യേറ്റ വനഭൂമിയാണ് ഒഴിപ്പിക്കാനുള്ളത്.

 

 

OTHER SECTIONS