തരിശുഭൂമിയില്‍ നൂറുമേനി വിളയിക്കാന്‍ വിദ്യാര്‍ത്ഥികള്‍

By Subha Lekshmi B R.06 Jun, 2017

imran-azhar

വെളളായണി കായലിനോട് ചേര്‍ന്ന് തരിശുകിടന്ന നാലേക്കര്‍ വയലില്‍ കാര്‍ഷിക കോളജ് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കുന്നു. നാലേക്കര്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് വിദ്യാര്‍ത്ഥികളാണ് കൃഷിയ ിറക്കുക. ഇതിന്‍റെ പൂര്‍ണ്ണഉത്തരവാദിത്തം വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും. പരിസ്ഥിതി ദിനത്തില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ വിത്തെറിഞ്ഞു. ബാക്കി രണ്ടര ഏക്കറില്‍ ഇന്‍സട്രക്ഷണല്‍ ഫാമിന്‍റെ നേതൃത്വത്തില്‍ കൃഷിയിറക്കും.

 

കര്‍ഷകര്‍ തന്നെയാണ് കൃഷിയുടെ അംബാസഡര്‍മാരെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രതികരിച്ചു. കാര്‍ഷിക കോളജില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെ കൃഷിയുടെ മാര്‍ഗ്ഗദര്‍ശകരായി
സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

loading...