കടല്‍ ചുവന്നു..നോക്കിയപ്പോള്‍ കണ്ടത് വിചിത്രജീവിയുടെ ജഡം

By Subha Lekshmi B R.13 May, 2017

imran-azhar

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ഹലങ് ബീച്ചിലാണ് സംഭവം. കടല്‍വെളളത്തിന്‍െറ നിറം ചുവപ്പായി മാറിയിരിക്കുന്നതും കണ്ട് ശ്രദ്ധിച്ച ഗ്രാമവാസിയാണ് സമുദ്ര തീരത്ത് വിചിത്ര ജീവിയുടെ ജഡം കണ്ടത്. കേട്ടറിഞ്ഞ് നിരവധി ഗ്രാമവാസികളും തുടര്‍ന്ന് സമുദ്ര ഗവേഷകരും ജീവിയെ കാണാന്‍ കടല്‍ത്തീരത്തെത്തി.

 

 

ഒരു ആനയെക്കാള്‍ വലിപ്പമുളള ജീവിയുടെ ജഡമാണ് കരയ്ക്കടിഞ്ഞിരിക്കുന്നത്. 15 മീറ്റര്‍ നീളവും ഏകദേശം 35 ടണ്‍ ഭാരവുമുള്ളതാണ് ജീവിയെന്നാണ് വിവരം. അതേസമയം, ഇത് എന്തു ജീവിയുടെ ജഡമാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ള. ജീവിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

OTHER SECTIONS