പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് 11ാം തവണയു ം സിഎംആല്‍എല്ളിന്

By webdesk.05 Oct, 2017

imran-azhar

തിരുവനന്തപുരം: ആലുവ ആസ്ഥാനമായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന് മികച്ച പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ 2016ലെ പുരസ്കാരം ലഭിച്ചു. തുടര്‍ച്ചയായി 11ാം തവണയാണ് സിഎംആര്‍എല്‍ ഈ അവാര്‍ഡിന് അര്‍ഹരാകുന്നത്. ഇന്നലെ മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആര്‍എല്‍ എംഡി ഡോ. എസ്.എന്‍. ശശിധരന്‍ കര്‍ത്തയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.

 

വന്‍കിട വ്യവസായങ്ങളുടെ മേഖലയിലാണ് അവാര്‍ഡ്. ലോകോത്തര നിലവാരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള കാര്യക്ഷമമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും ഇന്‍ഡസ്ട്രിയല്‍ സിംബയോസിസ് എന്ന ആശയം നടപ്പാക്കി മറ്റു വ്യവസായങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിന് സിഎംആര്‍എല്‍ നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് എക്സലന്‍സ് അവാര്‍ഡ് നല്‍കിയത്. നേരത്തെ കേരള സര്‍ക്കാരിന്‍റെ മാതൃകാ പരിസ്ഥിതി സൌഹാര്‍ദ്ദ കന്പനി എന്ന ബഹുമതിയും സിഎംആര്‍എല്‍ നേടിയിരുന്നു. ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജല~വായു ഗുണനിലവാര ഡയറക്ടറിയുടെ പ്രകാശനം മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.

OTHER SECTIONS