മനുഷ്യനെ പ്രകൃതിയുമായി ഇണക്കുക

By Subha Lekshmi B R.05 Jun, 2017

imran-azhar

മാനവരാശി ഉയിര്‍കൊണ്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിടുന്പോള്‍ താന്‍ ജീവിക്കുന്ന ചുറ്റുപാടിനെയും തന്‍റെ ജീവഗ്രഹത്തെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവനെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നുവെന്നത് വൈരുദ്ധ്യം തന്നെയാണ്. ജലത്തില്‍ ഉയിര്‍കൊണ്ട ഏകകോശ ജീവിയില്‍ നിന്ന് ലക്ഷക്കണക്കിന് കോശങ്ങളാല്‍ ജീവസ്സുറ്റതായ മനുഷ്യനിലേക്ക് പരിണമ ിച്ചപ്പോള്‍ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഇല്ല എന്ന് ഇനിയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആ അത്ഭുത ശക്തിക്ക് അഥവാ ഊര്‍ജ്ജശ്രോതസ്സ് ഇങ്ങനെ ഒരു ദുര്യോഗത്തെ കുറിച്ച് ച ിന്തിച്ചിട്ടുണ്ടാവില്ല. ഒടുവില്‍ തങ്ങളുടെ വിവേകശൂന്യതയില്‍ ഭൂമി തിളച്ചുമറിയുകയും വിനാശകാരികളായ കാറ്റുകളും മിന്നല്‍ പ്രളയങ്ങളും തുടര്‍ക്കഥയാവുകയും ചെയ്തപ്പോഴാണ് പ്രകൃതിയ ുടെ സംതുലനാവസ്ഥ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത മാനവകുലത്തിലെ ഒരു കൂട്ടത്തിന് മനസ്സിലായത്. മറുവശത്ത് അജ്ഞരായ അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന ഒരു വലിയ കൂട്ടമുണ്ട്.
അങ്ങനെയാണ് ലോകപരിസ്ഥിതി ദിനമുണ്ടാകുന്നത്.

 

 

 

1972~ല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യന്‍റെ പരിസ്ഥിതിയെക്കുറിച്ചുളള കോണ്‍ഫറസിന്‍റെ ആദ്യദിനത്തിലാണ് ലോകപരിസ്ഥിതിദിനം എന്ന ആശയം പിറക്കുന്നത്. 1974 ഒരേ ഒരു ഭൂമി എന്ന സന്ദേശവുമായി ലോകപരിസ്ഥിതിദിനം ആചരിക്കപ്പെട്ടു. ഒടുവില്‍ 45~ാം പരിസ്ഥിതിദിനം ആചരിക്കുന്ന വേളയില്‍ മനുഷ്യനെ പ്രകൃതിയോടിണക്കുക എന്നതാണ് സന്ദേശം. ഇത്തവണത്തെ ആതിഥേയ രാജ്യമായ കാനഡയാണ് ഈ സന്ദേശം തിരഞ്ഞെടുത്തത്. അതെ, ഘോരവനങ്ങളില്‍ മൃഗങ്ങള്‍ക്കൊപ്പം നഗ്നനായി അലഞ്ഞുതിരിഞ്ഞ് മണ്ണിനെയും മഴയെയും അടുത്തറിഞ്ഞ് ജീവ ിച്ച മനുഷ്യന്‍ അഥവാ ഹോമിനിനി എന്ന വലിയ കുരങ്ങുകളുടെ കുടുംബം എന്ന് കോട്ടും സ്യൂട്ടുമിട്ട് അംബരചുംബികളിലെ ശീതീകരണമുറികളിലേക്ക് കൂടുമാറിയിരിക്കുന്നു. അവന്‍ പ്രകൃതിയ ില്‍ നിന്ന് വളരെ അകലെയാണ്. പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്‍റെ ആവശ്യകത അവനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അവനെ പ്രകൃതിയോടിണക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടി വന്നിരിക്കുന്നു.

 

എങ്ങനെ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കാം
പരിസ്ഥിതിസംതുലനം മാനവരാശിയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. വികസനവും ഒഴിവാക്കാനാവില്ല. പരിസ്ഥിതിക്ക് കോട്ടം വരുത്താതെയുളള വികസനമാകണം ലോകപരിസ്ഥിതി ദിനം ആചരിക്കുന്ന 140 രാജ്യങ്ങളിലെയും ജനങ്ങളും ലക്ഷ്യമിടേണ്ടത്. വനങ്ങള്‍ വെട്ടിനിരത്തിയും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും ജീവജാലങ്ങളെ കാലപുരിക്കയച്ചുമുളള വളര്‍ച്ച മാനവരാശ ിയെ നശിപ്പിക്കുമെന്ന തിരിച്ചറിവോടെയാകണം ഓരോ ചുവടും മുന്നോട്ടുവയ്ക്കേണ്ടത്. വികസനത്തില്‍ റോക്കറ്റുപോലെ കുതിച്ച് ദുരിതത്തിന്‍റെ നടുക്കടലില്‍ പതിക്കുന്നതിനേക്കാള്‍ നല്ലത്
ഓരോ ചുവടും സൂക്ഷിച്ചുവച്ച് സ്ഥിരമായ പുരോഗതി കൈവരിക്കുന്നതാണ്. വൈദ്യുതിയും ജലവുമെല്ലാം സൂക്ഷിച്ചുപയോഗിക്കാം. പ്രകൃത്യാലുളള ജലശ്രോതസ്സുകളെ സംരക്ഷിക്കാം. കുഴല്‍ ക്കിണറുകളോടുളള ഭ്രമം നിയന്ത്രിക്കാം. തീരെ ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍, മറ്റുമാര്‍ഗ്ഗങ്ങള്‍ പരിഹാരമാകുന്നില്ലെങ്കില്‍ മാത്രം കുഴല്‍ക്കിണറുകളാകാം. അത് ഒരു കുടുംബത്തിന് ഒന്ന് എന്ന ധൂര്‍ത്ത് ഒഴിവാക്കി. ഒരു പ്രദേശത്ത് ഒന്നോ രണ്ടോ എന്ന രീതി അവലംബിക്കാം. മഴവെളള സംഭരണികളും സാധാ കിണറുകള്‍ക്ക് സമീപം ചെറുകുഴികളെടുത്ത് അതില്‍ മണലും കര ിക്കട്ടയും മുകളില്‍ കരിയിലയും നിറച്ച് മഴവെള്ളം അതിലേക്ക് ഒഴുക്കാം. ആ വെളളം നിങ്ങളുടെ കിണറിനെ വേനല്‍ക്കാലത്തുപോലും വരളാതെ സൂക്ഷിക്കും.

 

 

 

കേവലം ഒരു ദിനാചരണം
വൃക്ഷത്തൈ നടലും, പരിസ്ഥിതിദിന റാലിയും മറ്റുമായി ഇന്ന് 140 രാജ്യങ്ങളിലും പലതരം പദ്ധതികള്‍ നടക്കുന്നു. പക്ഷേ, കേവലം ഒരു ദിനാചരണത്തില്‍ ഒതുങ്ങേണ്ടതാണോ ഇത്. അല്ല, ഓരോ ദിനവും നാം പ്രകൃതിയിലേക്ക് ഉണരണം. കിളിനാദം കേട്ട് സന്തോഷിച്ചാല്‍ മാത്രം പോര അതെന്നുമുണ്ടാകാനുളള പ്രവൃത്തികളില്‍ സജീവമാകണം. അതിന് ജോലിയോ നിത്യജീവിതത്തിലെ മറ്റുകാര്യങ്ങളോ മാറ്റിവയ്ക്കേണ്ടതില്ല. ഇന്നു നട്ട ചെടികള്‍ എന്നും പരിപാലിക്കുക, പ്രകൃതിക്ക് കോട്ടമുണ്ടാക്കുന്ന നിത്യജീവിതത്തിലെ ചില ദുശ്ശീലങ്ങള്‍ ഒഴിവാക്കുക, വാഹനങ്ങള്‍ പുകപരിശോധനയും മറ്റും സമയത്ത് നടത്തി.വേണ്ടവിധം പരിപാലിച്ച് ഉപയോഗിക്കുക, അനാവശ്യമായി ശീതീകരണസംവിധാനം ഉപയോഗിക്കുന്നതും, ബള്‍ബുകള്‍ പ്രകാശിപ്പിച്ച ിടുന്നതും, പ്ളാസ്റ്റിക് സാധനങ്ങള്‍ വാങ്ങിക്കൂട്ടി അവ ഉപയോഗശൂന്യമാകുന്പോള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതുമെല്ലാം ഒഴിവാക്കുക ഇവയൊക്കെ പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമാണ്.

 


ഇന്ന് കേരളസര്‍ക്കാര്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പരിസ്ഥിതിദിനാചരണം പൊടിപൊടിക്കുകയാണ്. എന്നാല്‍, അടുത്ത പരിസ്ഥിതിദിനത്തില്‍ ഇവയിലെത്ര ആരോഗ്യകരമായി ശേഷിക്കുന്നു എന്നതിലാണ് കാര്യം. അതെ, നമുക്ക് വൃക്ഷത്തൈ നടാം...പരിപാലിക്കാം...പ്രകൃതിയോട് എന്നും ചേര്‍ന്നുനില്‍ക്കാം.

loading...