തളിപ്പറമ്പില്‍ അപൂര്‍വ്വമായ കോറല്‍ സ്‌നേക്കിനെ കണ്ടെത്തി

By S R Krishnan.28 Jun, 2017

imran-azhar

 

തളിപ്പറമ്പ്: കേരളത്തില്‍ അപൂര്‍വ്വമായ കോറല്‍ സ്‌നേക്കിനെ തളിപ്പറമ്പില്‍ കണ്ടെത്തി. മയ്യില്‍ പാവന്നൂര്‍മൊട്ടയിലെ അസ്ലമിന്റെ പുരയിടത്തില്‍ നിന്നാണ് ഇന്നലെ ഉച്ചയോടെ പാമമ്പിനെ കണ്ടത്. വിവരമറിയിച്ചത് പ്രകാരം എത്തിയ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗമായ റിയാസ് മാങ്ങാടാണ് പാമ്പിനെ പിടികൂടിയത്. ഏതാണ്ട് ഒരുമാസം പ്രായമുള്ളതാണ് പിടികൂടിയ കോറല്‍ സ്‌നേക്ക് വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഇതിന്റെ പ്രതിവിഷം ലഭ്യമല്ല. ബിബ്‌റോണ്‍സ് കോറല്‍ സ്‌നേക്ക് എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം കാലിയോഫിസ്ബിബ്‌റോണി എന്നാണ്. പരമാവധി നീളം 50 സെന്റീമീറ്റര്‍ മുതല്‍ 88 സെന്റീമീറ്റര്‍ വരെയാണ്. 1858 ല്‍ ഫ്രഞ്ച് സൂവോളജിസ്റ്റായ ഗബ്രിയേല്‍ ബിബ്‌റോണ്‍സ് ആണ് ഇതിനെ കണ്ടെത്തിയത്. പശ്ചിമഘട്ട മലനിരകളില്‍ ഇവയുണ്ടെങ്കിലും കണ്ടെത്തുക പ്രയാസമാണ്. അപൂര്‍വ്വമായി പുറത്തിറങ്ങുന്ന ഇവ രാത്രി കാലങ്ങളിലാണ് ഇര തേടുന്നത്. വിഷമുള്ളതും ഇല്ലാത്തതുമായ ചെറിയ പാമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം.

OTHER SECTIONS