അന്‍റാര്‍ട്ടിക്കയിലെ വ്യാളീശല്കങ്ങള്‍

By Subha Lekshmi B R.11 May, 2017

imran-azhar

അന്‍റാര്‍ട്ടിക്കയിലെ പൊളിനിയ എന്ന പ്രദേശത്താണ് ആ അപൂര്‍വ്വപ്രതിഭാസം കണ്ടെത്തിയത്. വ്യാളികളുടെ തൊലിയിലെ ശല്‍ക്കങ്ങള്‍ക്കു സമാനമായ രൂപത്തിലുള്ള മഞ്ഞുകട്ടകള്‍ (ഡ്രാഗണ്‍ സ്കിന്‍ ഐസ്). ആകാശത്തു നിന്നു നോക്കിയാല്‍ താഴെ തൂവെളളനിറത്തിലുളള വ്യാളി ശല്ക്കങ്ങള്‍ വിരിച്ചിട്ടിരിക്കുകയാണെന്നേ തോന്നു. പോളാര്‍ ഓഷ്യനോഗ്രാഫര്‍ ഗയ് വില്യംസിന്‍െറയും സംഘവുമാണ് ഈ പ്രതിഭാസം കണ്ടത്തെയത് 10 വര്‍ഷങ്ങള്‍ക്ക് മുന്പ് ദൃശ്യമായ ഈ പ്രതിഭാസം ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.

 

കാറ്റബാറ്റിക് വാതമാണ് ആണ് ഇതിന് കാരണക്കാരന്‍. ഈ കാറ്റ് ആഞ്ഞടിക്കുന്പോഴാണ് വ്യാളി ശല്‍ക്കങ്ങളുടെ ആകൃതിയിലുള്ള മഞ്ഞുണ്ടാകുന്നത്. ഒരു പ്രത്യേക ഭാഗത്തെ കേന്ദ്രീകരിച്ചായിരിക്കും കാറ്റ് വീശുക. കട്ടിയാകാത്ത വെള്ളത്തിനു മുകളില്‍ വന്ന് തുടര്‍ച്ചയായി വീശിയടിക്കുന്നതോടെ മുകള്‍ ഭാഗം ഉറഞ്ഞ് കട്ടിയാകും. വ്യാളി ശല്‍ക്കത്തിന്‍റൈ ആകൃതിയില്‍ മഞ്ഞുകട്ടകള്‍ രൂപപ്പെടും. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന മഞ്ഞുകട്ടകളെ വീശിയെറിഞ്ഞ് വീണ്ടും അടിയിലെ ജലത്തില്‍ പ്രഹരമേല്‍പ്പിക്കും. അപ്പോള്‍ വീണ്ടും ശല്ക്കരൂപത്തിലുളള മഞ്ഞുകട്ടകളുണ്ടാകും. ഇതൊരു തുടര്‍പ്രക്രിയയായി നടക്കുന്നതോടെ സാധാരണ ഉല്‍പാദിപ്പിക്കപ്പെടുന്നതിനെക്കാള്‍ പത്തിരട്ടി മഞ്ഞായിരിക്കും കാറ്റബാറ്റിക് കാറ്റ് വഴി രൂപപ്പെടുക.
വളരെ അപൂര്‍വമാണ് ഡ്രാഗണ്‍ സ്കിന്‍ ഐസിന്‍െറ രൂപീകരണം. ഇവ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനര്‍ഥം പ്രദേശത്ത് അതിശകതമായ മഞ്ഞുകാറ്റ് വീശുന്നുണ്ടെന്നാണ്

OTHER SECTIONS