By Web Desk.04 03 2021
പീലി വിടര്‍ത്തിയാടുന്ന മയിലുകള്‍ എന്തു മനോഹരമായ കാഴ്ചയാണ്. എന്നാല്‍ മയിലുകളെ ഭീകരജീവി എന്നാണ് ന്യൂസിലന്‍ഡുകാര്‍ വിളിക്കുന്ന്. മയിലുകളുടെ ശല്യം ഒഴിവാക്കാന്‍ അവയെ കൊന്നൊടുക്കുകയാണ്.
ജഗദീഷ് വില്ലോടി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയും ചെയ്തു.
പതിനായിരക്കണക്കിന് മയിലുകളെയാണ് ന്യൂസിലന്‍ഡുകാര്‍ കൊന്നത്. നമ്മുടെ രാജ്യത്ത് മയിലുകളെ കൊല്ലുന്നത് കുറ്റമാണ്. എന്നാല്‍, വിനോദത്തിനും ടൂറിസത്തിനും വേണ്ടി മയിലുകളെ വേട്ടയാടാനുള്ള അനുമതിയും ന്യൂസിലാന്‍ഡിലുണ്ട്.
നമ്മുടെ നാട്ടിലും മയില്‍ ഒരു നിര്‍ദോഷ ജീവിയല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.
തമിഴ്നാട്ടിലെ കാരക്കലില്‍ നെല്‍കൃഷി 12000 ഹെക്ടറില്‍ നിന്ന് 6000 ഹെക്ടറായി ചുരുങ്ങിയതിനു പ്രധാന കാരണം മയില്ശല്യമാണ്. മയിലുകള്‍ നെല്മണികള് തിന്നും. നെല്ലില്ലാത്ത സമയത്ത് മണ്ണിര, മിത്രകീടങ്ങള്‍, ഓന്ത്, തവള, പാമ്പുകള്‍ എന്നീ ജീവികളെയും തിന്നും. ഇത് ജൈവവ്യവസ്ഥയെ തകര്‍ക്കും.
എന്നാല്‍, മയിലുകളെ കൊല്ലുന്നത് കുറ്റകരമായതിനാല്‍ അവയ്ക്കു ജീവഹാനിയുണ്ടാക്കുന്ന കളനാശിനികളോ കീടനാശിനികളോ ഉപയോഗിക്കാതെയുമായി. അതോടെയാണ് കാരക്കലിലെ കര്‍ഷകര്‍ നെല്‍കൃഷിയെ കൈവിട്ടത്.
കേരളത്തില്‍ മുപ്പത് വര്‍ഷം മുമ്പ് മയിലുകള്‍ അപൂര്‍വമായിരുന്നു. എന്നാല്‍, നിലവില്‍ അങ്ങനെയല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും മയിലുകള്‍ ഉണ്ട്. മയില്‍ ദേശീയ പക്ഷി മാത്രമല്ല, ഒരു അധിനിവേശ ജീവി കൂടി ആണ്. ചുരുക്കത്തില്‍ മയില്‍ ഒരു ഭീകരജീവിയാണ്.