കേരള തീരങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By Akhila Vipin .20 05 2020

imran-azhar

 

കേരള & ലക്ഷ്വദ്വീപ്തീരം : കേരള തീരത്തും കന്യാകുമാരി,ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിൽ വടക്കു - പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആയതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

 

തമിഴ്നാട് & പുതുച്ചേരി:20 -05 -2020: ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തെക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ഉം-പുൻ' ചുഴലിക്കാറ്റിന്റെ സ്വാധീനം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മെയ് 20, 21 തീയതികളിൽ മധ്യ ബംഗാൾ ഉൾക്കടലിലും,വടക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 150 മുതൽ 160 കിമി വേഗതയിലും ചില അവസരങ്ങളിൽ 180 കി മി വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

 

സമുദ്ര സ്ഥിതി : മധ്യ പടിഞ്ഞാർ ബംഗാൾ ഉൾക്കടലിൽ അടുത്ത 6 മണിക്കൂറിലും തുടർന്നുള്ള 12 മണിക്കൂറിൽ വടക്ക് പടിഞ്ഞാർ ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി അതി പ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുണ്ട്. ആയതിനാൽ അടുത്ത 24 മണിക്കൂറിൽ (20-05-2020) മധ്യ ബംഗാൾ ഉൾക്കടലിലും, വടക്ക്‌ ബംഗാൾ ഉൾക്കടലിലും മത്സ്യ തൊഴിലാളികൾ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. 20ന് 5.30 AM മുതൽ 11 .30 PM വരെ തേക്ക് തമിഴ്നാട് തീരത്തോട്‌ ചേർന്ന്‌ കുളച്ചൽ മുതൽ ധനുഷ്‌കോടി വരെ 2 .5 മി മുതൽ 3.1 മി വരെ തിരമാല ഉയരാൻ സാധ്യതയുണ്ട്.

 

 

 

OTHER SECTIONS