അല്ലയോ മത്സ്യമേ നിനക്കെത്ര വയസ്സായി?

By Subha Lekshmi B R.13 Apr, 2017

imran-azhar

ഓ മത്സ്യത്തിന്‍റെ വയസ്സറിയാന്‍ പറ്റുമോ? അല്ലെങ്കില്‍ അതിലെന്തിരിക്കുന്നു? എന്നൊക്കെ ചിന്തിക്കാന്‍ വരട്ടെ. മത്സ്യത്തിന്‍റെ പ്രായമറിയാനും മാര്‍ഗ്ഗമുണ്ട്.മത്സ്യത്തിന്‍റെ ചെവിക്കല്ള് എടുത്ത ശേഷം സോണിക് ക്ളീനര്‍ ഉപയോഗിച്ചു നന്നായി വൃത്തിയാക്കി സിലിക്കണ്‍ റബര്‍ അച്ചുകളില്‍ പ്രത്യേക രീതിയില്‍ സ്ഥാപിക്കുന്നു. നാലു മണിക്കൂറിനു ശേഷം ചെവിക്കല്ളിലെ ന്യൂക്ളിയസിന്‍െറ ആദ്യഭാഗം തുടങ്ങുന്നിടം ഐസോക്കട്ട് ലോ സ്പീഡ് സോ എന്ന പ്രത്യേക യന്ത്രത്തില്‍ മുറിച്ചെടുക്കുന്നു. മുറിച്ചെടുത്ത ഭാഗം നന്നായി പോളിഷ് ചെയ്തെടുത്തു മൈക്രോസ്കോപ്പില്‍ വച്ച് എത്ര വളയങ്ങളുണ്ടെന്നു പരിശോധിക്കും.

 

ഒരു വളയം ഒരു ദിവസത്തെ പ്രായമാണു സൂചിപ്പിക്കുന്നത്. 365 വളയങ്ങളുണ്ടെങ്കില്‍ ആ മത്സ്യത്തിനു പ്രായം ഒരു വയസ്സെന്നു കണക്കാക്കാം. ഓരോ ദിവസത്തെയും വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണു മീനുകളില്‍ വളയങ്ങള്‍ രൂപപ്പെടുന്നത്.

OTHER SECTIONS