സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും ഇടമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

By Akhila Vipin .22 05 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും ഇടമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില ജില്ലകളിൽ യെല്ലോ അലേർട്ടും (Yellow Alert) പ്രഖ്യാപിച്ചു. മെയ് 22 പത്തനംതിട്ട ,ആലപ്പുഴ,ഇടുക്കി, 24ന് ആലപ്പുഴ,മലപ്പുറം, 25 ന് മലപ്പുറം,വയനാട്, 26 ന് കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചത്.

 


ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മെയ് 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചു.

 

 

 

OTHER SECTIONS