ഇന്ത്യന്‍ സമുദ്രാടിത്തട്ടില്‍ അമൂല്യശേഖരം

By Subha Lekshmi B R.17 Jul, 2017

imran-azhar

കൊല്‍ക്കത്ത: ഇന്ത്യയുടെ കടല്‍ത്തട്ടില്‍ വിലമതിക്കാനാകാത്ത സന്പത്ത് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ദശലക്ഷക്കണക്കിന് ടണ്‍ ലോഹങ്ങളും ധാതുക്കളും വാതകങ്ങളുമാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ (ജിഎസ്ഐ) ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. മംഗളൂരു, ചെന്നൈ, മാന്നാര്‍ ബേസിന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് സമുദ്രാടിത്തട്ടില്‍ അമൂല്യനിക്ഷേപമുള്ളത്.

 

2014~ലാണ് ഈ പ്രദേശങ്ങളില്‍ ഗവേഷണം ആരംഭിച്ചത്. ഫോസ്ഫേറ്റ് സമൃദ്ധമായ അടിത്തട്ടാണിത്. ഹൈഡ്രോ കാര്‍ബണുകളും മൈക്രോ നോഡ്യൂളുകളും വന്‍തോതില്‍ ഇവിടെയുണ്ട്. മൂന്നുവര്‍ഷത്തെ ഗവേഷണത്തില്‍ 1,81,025 ചതുരശ്ര കിലോമീറ്റര്‍ അതീവ സാന്ദ്രതയേറിയ കടല്‍ത്തിട്ടയാണ് തെളിഞ്ഞത്.

 

സമുദ്ര രത്നാകര്‍, സമുദ്ര കൌസ്തുഭ്, സമുദ്ര സൌദികാമ എന്നീ കപ്പലുകളാണ് ഗവേഷണം നടത്തിയതെന്ന് സൂപ്രണ്ടന്‍റ് ജിയോളജിസ്റ്റ് ആശിഷ് നാഥ് പറഞ്ഞു

loading...