കരയിലെ ഏറ്റവും വേഗമേറിയ മൃഗത്തെ സംരക്ഷിക്കാന്‍ ഇറാന്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍

By SUBHALEKSHMI B R.30 Oct, 2017

imran-azhar

ഗാംസര്‍: കരയിലെ ഏറ്റവും വേഗമേറിയ മൃഗമായ ഏഷ്യാറ്റിക് ചീറ്റകളെ സംരക്ഷിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി ഇറാനിയന്‍ പരിസ്ഥ ിതി പ്രവര്‍ത്തകര്‍ രംഗത്ത്. ഐയുസിഎന്നിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവര്‍ഗ്ഗമാണ് ഏഷ്യാറ്റിക് ചീറ്റ.

 

ഒരു കാലത്ത് ഏഷ്യയില്‍ തുടങ്ങി സെനഗള്‍ വരെയും, ദക്ഷിണാഫ്രിക്ക, വടക്കേ ആഫ്രിക്ക എന്നിവ ിടങ്ങളിലും ഇവയുടെ ആവാസവ്യവസ്ഥ വ്യാപിച്ചിരുന്നു. എന്നാല്‍, ക്രമേണ ഇവയുടെ എണ്ണം കുറഞ്ഞുവരികയും പിന്നീട് വംശനാശഭീഷണ ിയുടെ വക്കിലെത്തുകയുമായിരുന്നു. ഇപ്പോള്‍ ഏകദേശം 50 എണ്ണമാണ് ഇറാനില്‍ ഉളളത്. വാഹനങ്ങള്‍ക്കടിയില്‍പെട്ടും , ഇരയുടെ അഭാവവും, വേട്ടനായ്ക്കളുടെ ആക്രമണവുമാണ് ഇവിടെ ചീറ്റകളുടെ ജീവനെടുക്കുന്നത്. എന്തായാലും ഇവയെ സംരക്ഷിക്കാനുളള തയ്യാറെടുപ്പുകള്‍ ഇറാനിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു.

OTHER SECTIONS