കടലാടിപ്പാറയില്‍ ജനകീയ പ്രക്ഷോഭം

By Subha Lekshmi B R.05 Aug, 2017

imran-azhar

കാസര്‍ഗോഡ്: കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കുന്നതിനു മുന്നോടിയായി മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്താനിരുന്ന തെളിവെടുപ്പ് മാറ്റി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് തെളിവെടുപ്പ് മാറ്റിയത്. പ്രദേശത്തെ ക്രമസമാധാനം തകര്‍ത്ത് തെളിവെടുപ്പ് നടത്താനാവില്ളെന്നും ജനകീയ പ്രക്ഷോഭം കണ്ടില്ളെന്നു നടിക്കാനാവില്ളെന്നും ജില്ളാ കളക്ടര്‍ ജീവന്‍ നിലപാടെടുത്തു. ഇതോടെയാണ് തെളിവെടുപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

 

കിനാനൂര്‍~കരിന്തളം പഞ്ചായത്തിലെ കടലാറിപ്പാറ ബോക്സൈറ്റ് ഖനനത്തിനു മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശാപുര കന്പനിക്കു പാട്ടത്തിനു നല്കിയിരുന്നു. ഇതിനായി നടത്തുന്ന തെളിവെടുപ്പ് പ്രഹസനവും ഉദ്യോഗസ്ഥ~കന്പനി ലോബിയുടെ ഒത്തുകളിയുമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

 

ആദ്യം പരിസ്ഥിതി പഠന റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഎസ്ഐആറിന്‍റെ ഘടക സ്ഥാപനമായ തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ സീനിയര്‍ സയന്‍റിസ്റ്റായ ഡോ. അന്‍സാരിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരുതവണ മാത്രം സ്ഥലം സന്ദര്‍ശിച്ച ഇദ്ദേഹം ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങി.

 

ഈ സാഹചര്യത്തില്‍ 2008 ല്‍ ഹൈദരാബാദിലെ സ്വകാര്യ കന്പനി തയാറാക്കിയ വ്യാജ റിപ്പോര്‍ട്ടുമായി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് തെളിവെടുപ്പിന് അനുമതി നേടിയത്. നിര്‍ദിഷ്ട ഖനന ഭൂമിയില്‍ 82.65 ഏക്കര്‍ ഭൂമി സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കാന്‍ കെഎസ്ഇബിക്കു കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ നിന്നും മറച്ചുവച്ചാണ് തെളിവെടുപ്പിന് അനുമതി നേടിയെടുത്തതെന്നും സമരസമിതി ഭാരവാഹികള്‍ ആരോപിക്കുന്നു

OTHER SECTIONS