കടമ്പ്രയാര്‍ ശുചീകരണം ആരംഭിച്ചു

By S R Krishnan.22 May, 2017

imran-azhar


കൊച്ചി: ജില്ലയിലെ പ്രധാനജലസ്രോതസ്സായ കടമ്പ്രയാറിന്റെ ശുചീകരണം ആരംഭിച്ചു. മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ചു കൊണ്ടിരിക്കുന്നഅവസ്ഥായിലാണ് ഇപ്പോള്‍ ഈ ജലാശയം. സ്വകാര്യ പങ്കാളിത്തത്തോടു കൂടി എകദേശം 9 കിലോമീറ്റര്‍ ദൈര്‍ഘമുള്ള പ്രദേശങ്ങള്‍ ശുചീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കടമ്പ്രയാറിലെ പോളകള്‍ നശിപ്പിക്കാനുമുള്ള പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണം. ഇതിനായുള്ള ഫണ്ട് പ്രമുഖ സ്ഥാപനങ്ങളുടെ സിഎസ് ആര്‍ ഫണ്ടില്‍ നിന്ന് വകയിരുത്തും. മെഷീന്‍ ഉപയോഗിച്ച് പോള വാരുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്നലെ ആരംഭിച്ചത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. പോള വാരി മാറ്റി ജലത്തിന്റെ സ്വാഭാവിക നീരൊഴുക്കിനെ സുഗമമാക്കുക, മാലിന്യവും പോളകളും നിക്കം ചെയ്ത് ജലം ശുദ്ധീകരിക്കുക, മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, പുഴ ശുദ്ധീകരിച്ച് ജലജന്യപകര്‍ച്ചവ്യാധികള്‍ തടയുക, പുഴയുടെ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടു വരിക, ജലഗതാഗതം സുഗമമാക്കുക തുടങ്ങിയവയാണ് ശുചീകരണപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. കൈയ്യേറ്റം രൂക്ഷമായ കടമ്പ്രയാറിന്റെ തീരത്ത് നിരവധി സ്വകാര്യ വ്യക്തികള്‍ ഭൂമി നികത്തിയതും ആറിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. നിലവില്‍ ആരംഭിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ കടമ്പ്രയാറിന്റെ ചെറിയൊരു ഭാഗം വീണ്ടെടുക്കാനാവും ഇന്‍ഫോപാര്‍ക്ക് ബ്രഹ്മപുരം പാലത്തില്‍ നിന്നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. വി പി സജീന്ദ്രന്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ സഫീറുള്ളയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

OTHER SECTIONS