ഞണ്ടുകളെ മോചിപ്പിച്ച ബുദ്ധമതവിശ്വാസികള്‍ വെട്ടിലായി

By SUBHALEKSHMI B R.26 Sep, 2017

imran-azhar

ലണ്ടനിലാണ് സംഭവം. ജീവിതത്തിലേക്ക് സ്വതന്ത്രമാക്കല്‍ അഥവാ ദയാമോചനം എന്ന ആചാരമാണ് ബുദ്ധമതവിശ്വാസികള്‍ക്ക് വിനയായത്. ബ്രൈട്ടണിലെ (ലണ്ടനില്‍ നിന്ന് കുറച്ചകലെയ ുളള വിനോദസഞ്ചാരകേന്ദ്രം) കടലിലേക്ക് നൂറുകണക്കിന് ഞണ്ടുകളെയും ഭീമന്‍ ചെമ്മീനുകളെയുമാണ് ബുദ്ധമതവിശ്വാസികള്‍ തുറന്നുവിട്ടത്. മനുഷ്യന്‍ കൊന്നുഭക്ഷിക്കാന്‍ എത്തിക്കുന്ന ജ ീവനുളള ജീവികളെ ജീവിതത്തിലേക്ക് മടക്കിവിടുക എന്ന തങ്ങളുടെ ആചാരത്തിന്‍റെ ഭാഗമായാണ് ഇവര്‍ ഇങ്ങനെ ചെയ്തത്. ഫാങ്ഷെങ് എന്നാണ് ആചാരത്തിന്‍റെ പേര്.

 

രണ്ടുവര്‍ഷം മുന്പ് യുകെ സന്ദര്‍ശിച്ച് തായ്വാന്‍ ബുദ്ധമതാചാര്യനായ ഹയ് താവോയാണ് ഈ ആചാരത്തിന് തുടക്കമിട്ടത്. സദ്കര്‍മ്മ എന്ന തങ്ങളുടെ മതാചാരത്തിന്‍റെ ഭാഗമായാണ്
കൊല്ലപ്പെടുവാനായി തടവിലാക്കപ്പെട്ട ജീവികളെ ജീവിതത്തിലേക്ക് തുറന്നുവിടാന്‍ ഇദ്ദേഹം ആഹ്വാനം ചെയ്തത്.

 

ജീവികളോട് ചെയ്യുന്ന ദ്രോഹംസദുദ്ദേശത്തോടെ തുടങ്ങിയ ഈ പരിപാടി ഇപ്പോള്‍ ഒരു കച്ചവടമാണെന്നും. വിശ്വാസികള്‍ക്ക് തുറന്നുവിടാന്‍ വേണ്ടി മാത്രം പല ജീവികളെയും പിടിച്ച് കൂട്ടിലാക്കി എത്തിക്കുന്നുവെന്ന ുമാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല, പല ആവാസവ്യവസ്ഥകളില്‍ നിന്നെത്തിക്കുന്ന ജീവികളെ അവ ജീവിച്ച ചുറ്റുപാടില്‍ നിന്ന് വിഭിന്നമായ ചുറ്റുപാടില്‍ തുറന്നുവിടുന്നത് അവയോടു ചെയ്യുന്ന ദ്രോഹമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പല ജീവികള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

കോടതിയുടെ ദയ തേടി
ലണ്ടനിലെ ബുദ്ധമതവിശ്വാസികളായ ഷിസിയോംങ് ലീയും നീ ലീയും ബ്രൈട്ടണ്‍ മജിസ്ട്രേറ്റ് കോടതിയുടെ കനിവു തേടുകയാണിപ്പോള്‍. 28,000 പൌണ്ടാണ് ഇവര്‍ക്ക് പിഴ ചുമത്തിയിരി
ക്കുന്നത് . സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ കേടുവരുത്തിയെന്നതാണ് കേസ്. മൂന്നു ബോട്ടുകളിലായി എത്തിച്ച ജീവികളെയാണ് ഇവരുള്‍പ്പെട്ട സംഘം കടലില്‍ തുറന്നുവിട്ടത്.

OTHER SECTIONS