135 മനുഷ്യരെ തിന്ന സിംഹങ്ങള്‍

By Subha Lekshmi B R.21 Apr, 2017

imran-azhar

കടുവയും പുലിയുമൊക്കെ നാട്ടിലിറങ്ങി മനുഷ്യരെ കൊന്നുതിന്നുന്ന സംഭവങ്ങള്‍ ധാരാളമാണ്. ഏറ്റവും എളുപ്പമുളള ഇരയെ വേട്ടയാടുന്ന പുലി ഇക്കാര്യത്തില്‍ മുന്പിലുമാണ്. എന്നാല്‍, സിംഹങ്ങള്‍ കാടിറങ്ങാറേയില്ലെന്നു പറയാം. അതല്ലെങ്കില്‍ അത്രയ്ക്കും ഗതികെട്ട സാഹചര്യമാകണം. എന്നാല്‍, മൃഗരാജവംശത്തിന് തന്നെ അപമാനമായി തീര്‍ന്ന രണ്ടുപേരുണ്ട്. രണ്ട് ആണ്‍ സിംഹങ്ങള്‍. സാവോയിലെ ഇരട്ടകള്‍ എന്നാണിവ അറിയപ്പെട്ടിരുന്നത്. 1898 ~ലായിരുന്നു ഇവരുടെ നരവേട്ട. കെനിയയിലായിരുന്നു സംഭവം. ഒന്‍പത് മാസത്തിനിടെയില്‍ 135 മനുഷ്യരെയാണ് ഇവറ്റകള്‍ അകത്താക്കിയത്.

 

റെയില്‍വേ നിര്‍മ്മാണത്തിനായി ഏഷ്യയില്‍ നിന്നുപോയ തൊഴിലാളികളായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. ആഴ്ചയില്‍ നാലു പേരെയെങ്കിലും ഇവ കൊന്നുതിന്നുമായിരുന്നു. പുല്‍മേടുകള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന ഇവയുടെ സാന്നിധ്യമറിയാനും പാവം തൊഴിലാളികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ റെയില്‍വെ നിര്‍മ്മാണത്തിന്‍റെ ചുമതലക്കാരനായിരുന്ന കേണല്‍ ഹെന്‍റി പാറ്റേഴ്സണ്‍ ഇവയെ വെടിവെച്ചുകൊന്നു.

 

ഈ സിംഹങ്ങളുടെ തലയോട് ഗവേഷകര്‍ വിശദമായ പഠനത്തിനു വിധേയമാക്കിയപ്പോഴാണ് ഒരു സിംഹത്തിന്‍റെ പല്ളിനുള്ള സാരമായ കേട് ശ്രദ്ധയില്‍ പെട്ടത്. പല്ളിനുള്ള ഈ പ്രശ്നമാകാം തിന്നാന്‍ ബുദ്ധിമുട്ടുള്ള മറ്റ് മൃഗങ്ങളില്‍ നിന്നു മാറി താരതമ്യേന മാര്‍ദ്ദവമുള്ള തൊലിയും ഇറച്ചിയുമുള്ള മനുഷ്യനെ വേട്ടായാടാനും ഇരയാക്കാനും ഈ സിംഹങ്ങളെ പ്രേരിപ്പിച്ചതെന്നാണു ഗവേഷകര്‍ പറയുന്നത്. അല്ലെങ്കില്‍ വേട്ടയാടി മാത്രം ഇരയെ പിടിക്കുന്നവരാണ് സിംഹങ്ങള്‍.

OTHER SECTIONS