ടെന്‍സിംഗ് ഹിലാരിമാര്‍ ഇനി പ്ളൂട്ടോയിലും

By SUBHALEKSHMI B R.09 Sep, 2017

imran-azhar

വാഷിംഗ്ടണ്‍: എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ പര്‍വ്വതാരോഹകരാണ് ന്യൂസിലന്‍ഡുകാരനായ സര്‍ എഡ്മണ്ട് ഹിലാരിയും നേപ്പാളി ഷെര്‍പയായ ടെന്‍സിംഗ് നോര്‍ഗെയും. ഇപ്പോള്‍ ഇവരുടെ പേര് പ്ളൂട്ടോയിലെ പര്‍വതനിരകള്‍ക്ക് നല്‍കിയിരിക്കുകയാണ്. ന്യൂ ഹൊറൈസണ്‍സ് പേടകം പ്ളൂട്ടോയുടെ സമീപദൃശ്യങ്ങള്‍ പകര്‍ത്തിയതിനു തൊട്ടുപിന്നാലെ നാസയ ിലെ ശാസ്ത്രജ്ഞര്‍ പര്‍വ്വതനിരകള്‍ക്ക് ഈ പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്‍റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) ഇത് അംഗീകരിക്കുകയും ചെയ്തു.

 

കൂടാതെ, വിഖ്യാത ജ്യോതിശ്ശാസ്ത്ര ഗവേഷണ ദൌത്യങ്ങളുടെയും മിത്തുകളുടെയും ഓര്‍മ പുതുക്കിയുള്ള സ്ഥലപ്പേരുകളും ഐഎയു അംഗീകരിച്ചിട്ടുണ്ട്. ടോംബൊ റീജിയോ, ബേണി ഗര്‍ത്തം, സ്പുട്നിക് സമതലം, വിര്‍ജില്‍ ഇടുക്ക്, ജഗാവുല്‍ ഇടുക്ക്, സ്ളേപ്നിര്‍ ഇടുക്ക് എന്നിങ്ങനെയുളള പേരുകളാണ് പ്ളൂട്ടോയിലെ വിവിധ പ്രദേശങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

OTHER SECTIONS