ചൊവ്വയില്‍ ലോഹത്തരികള്‍; ജീവനുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞ

By Subha Lekshmi B R.14 Jun, 2017

imran-azhar

വാഷിംഗ്ടണ്‍: ചൊവ്വാ ഗ്രഹത്തിലെ പാറകളില്‍ ധാതുസന്പുഷ്ടമായ ലോഹത്തരികള്‍ കണ്ടെത്തി. നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ആണ് ലോഹങ്ങളുടെ തരികള്‍ കണ്ടെത്തിയത്. 350 കോടി വര്‍ഷം മുന്‍പു ചൊവ്വയിലുണ്ടായിരുന്ന തടാകത്തിലെ ജലത്തില്‍ അടിഞ്ഞുകിടന്നിരുന്ന പാറകളുടെ അടരുകളില്‍നിന്നാണു ക്യൂരിയോസിറ്റി തരികള്‍ ശേഖരിച്ചത്.

 

നാസ ഇതു സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങളുടെ വിശദാംശങ്ങള്‍ എര്‍ത്ത് ആന്‍ഡ് പ്ളാനറ്ററി സയന്‍സ് ലെറ്റേഴ്സ് ജേണലിന്‍റെ പുതിയ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചൊവ്വയ ില്‍ കണ്ടെത്തിയ ഈ ലോഹാവശിഷ്ടങ്ങള്‍ ആദ്യകാല ചൊവ്വാഗ്രഹം ആദ്യകാല ഭൂമിയെപ്പോലെ മെല്ളെ തണുത്തുവരികയായിരുന്നുവെന്നു വ്യക്തതമാക്കുന്നു. ചൊവ്വയിലെ പരിസ്ഥിതി മാറ്റങ്ങളിലേക്ക് വഴിവെയ്ക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകുമെന്നാണു പ്രതീക്ഷ.

 

ഭൂമിയുടെ അന്തരീകഷത്തില്‍ 350 കോടി വര്‍ഷം മുന്പാണ് ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടായത്. സമാനമായ അന്തരീക്ഷമാണ് ആ സമയത്തു ചൊവ്വയിലും ഉണ്ടായിരുന്നതെങ്കില്‍ അവിടെയും ജ ീവന്‍റെ സാന്നിധ്യം ഉണ്ടായിരുന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നാസയിലെ ശാസ്ത്രജ്ഞ എലിസബത്ത് റാന്പെ പറഞ്ഞു.

OTHER SECTIONS