വരുന്നു നീലക്കുറിഞ്ഞിക്കാലം

By sruthy sajeev .07 Aug, 2017

imran-azhar


കാഴ്ചയുടെ പൂക്കാലം ഒരുക്കി വീണ്ടും നീലക്കുറിഞ്ഞി വരവായി. 12 വര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. നീലക്കുറിഞ്ഞിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മൂന്നാര്‍.

 


2018 ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് ഇനി നീലക്കുഞ്ഞിക്കാലം. ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് നീലക്കുറിഞ്ഞി വസന്തം ഒരുക്കുന്നത്. അവസാനമായി 2006
ലാണ് നീലക്കുറിഞ്ഞി പൂത്തുലഞ്ഞത്. കണ്ണിനു കുളിരായി നീലച്ചമയം കോറിയിടാന്‍ നീലക്കുറിഞ്ഞി തളിരിടുമ്പോള്‍ അതിനായി മൂന്നാറും തകൃതിയായി ഒരുക്കങ്ങള്‍ തുടങ്ങുകയായ്.

 


2018 ലെ നീലക്കുറിഞ്ഞിക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. കഴിഞ്ഞ നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരിട്ടി സഞ്ചാരികള്‍ ഇത്തവണ നീലക്കുറിഞ്ഞിയെ തേടി എത്തുമെന്നാണ് വനം വകുപ്പ് കണക്കുകുട്ടുന്നത്. അധികമായി സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍, വാഹന പാര്‍ക്കിങ്, ഗതാഗത സം,വിധാനം, പൂക്കള്‍ കാണുന്നതിനുള്ള സൗകര്യം, ഉള്‍പെ്പടെ അവലോകന യോഗം മാധ്യമപ്രവര്‍ത്തകരുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ നടന്നു.

 

loading...