ചൈനക്കാരില്‍ നിന്ന് കഴുതകള്‍ക്കും രക്ഷയില്ല

By Subha Lekshmi B R.08 Mar, 2017

imran-azhar

കാണ്ടാമൃഗം, കടുവ, മുതല തുടങ്ങിയ മൃഗങ്ങളെയൊക്കെ മരുന്നുനിര്‍മ്മാണത്തിനായി കൊന്നൊടുക്കിയ ചീനക്കാര്‍ അടുത്ത് ലക്ഷ്യമിട്ടിരിക്കുന്നത് കഴുതകളെയാണ്. കഴുതകളുടെ തോലാണ് ഇവരുടെ മരുന്നു നിര്‍മ്മാണത്തിനുള്ള പുതിയ അസംസ്കൃത വസ്തു.

 

ഇജിയാവോ എന്നു പേരുള്ള പാരന്പര്യ മരുന്ന് നിര്‍മ്മിക്കാനാണ് കഴുതത്തോല്‍ ഉപയോഗിക്കുന്നത്. ഈ മരുന്ന് ജീവിതശൈലീ രോഗങ്ങളെ തടയുമത്രേ. കിലോയിക്ക് 300 യൂറോയാണ് ഇജ്ജാവോയുടെ വില. ഇതോടെ നിരവധി പേരാണ് ഇജിയാവോ നിര്‍മ്മാണത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. അതോടെ കഴുതകളുടെ കഷ്ടകാലവും തുടങ്ങി.

 

കഴുതകളെക്കൊണ്ട് പലവിധ ജോലികള്‍ ചെയ്യിച്ച് ഉപജീവന മാര്‍ഗ്ഗം നടത്തുന്ന ഗോത്രവര്‍ഗ്ഗക്കാരുളള അഫ്ഗാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴുതകളെ കിട്ടാനില്ളാത്ത അവസ്ഥയാണ്. 2016~ല്‍ 18 ലക്ഷം കഴുതകളുടെ തോല്‍ മരുന്നു നിര്‍മാണത്തിനായി വിദേശത്തു നിന്ന് ചൈനയിലേക്കിറക്കുമതി ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ വിവിധ കോണുകളില്‍ നിന്ന് ഈ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. ഇങ്ങനെ പോയാല്‍ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ താമസിയാതെ കഴുതയും ഇടംപിടിക്കും.

OTHER SECTIONS