പൊന്മുടിയിലെ ഒറ്റമുറി കെട്ടിടം ഓർമ്മയായി

By online desk .10 09 2020

imran-azhar

 

 

തിരുവനന്തപുരം: മഞ്ഞുപുതച്ചു കിടക്കുന്ന കുന്നിന്‍ മുകളിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന പൊന്മുടി പൊലീസ് സ്റ്റേഷന്‍ ഇനി ഓര്‍മ്മ. വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷയും സൗകര്യങ്ങളുമൊരുക്കി ആധുനിക രീതിയിലുള്ള പൊന്മുടിയിലെ പുതിയ സ്റ്റേഷന്‍ മന്ദിരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.

 

ഏറെക്കാലമായി ഒറ്റ മുറിയുള്ള വാടക കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡി.കെ.മുരളി എം.എല്‍.എയുടെ പരിശ്രമങ്ങളെത്തുടര്‍ന്നാണ് വനംവകുപ്പ് സ്ഥലം നല്‍കിയത്. ഹാബിറ്റാറ്റിനായിരുന്നു നിര്‍മാണ ചുമതല. ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ ചെലവഴിച്ച് 5250 ചതുരശ്രയടിയിലാണ് മൂന്നുനില കെട്ടിടം നിര്‍മിച്ചത്. പുതിയ സ്റ്റേഷനുവേണ്ടി വനംമന്ത്രി നേരിട്ട് ഇടപെട്ടാണ് 50 സെന്റ് സ്ഥലം വിട്ടുനല്‍കിയത്.

 

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ആഭ്യന്തരവകുപ്പാണ് കെട്ടിടനിര്‍മാണത്തിനു പണം അനുവദിച്ചത്. 5250 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നുനിലകളിലായിട്ടാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങളും സ്‌റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. പൊന്മുടിയിലെ സന്ദര്‍ശകരെ എല്ലാ ഭാഗങ്ങളില്‍നിന്നു നിരീക്ഷിക്കുന്ന 20ലധികം ക്യാമറകള്‍ സ്‌റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ചിട്ടുണ്ട്. മേഖലയിലെ അനധികൃത കടന്നുകയറ്റം തടയുന്നതിനായി വനംവകുപ്പുമായി സഹകരിച്ച് പ്രത്യേക സംവിധാനങ്ങളുമുണ്ട്.

 

 

 

OTHER SECTIONS