വ്യത്യസ്തമായ അനുഭവമായി അഗസ്ത്യവനത്തിലെ മഴനടത്തം

By Subha Lekshmi B R.04 Jul, 2017

imran-azhar

തിരുവനന്തപുരം: കേരള സംസ്ഥാന വനം വകുപ്പ്, കോട്ടൂര്‍ ഗീതാഞ്ജലി ഗ്രന്ഥശാല, പരുത്തിപ്പള്ളി, പൂവച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യുണിറ്റുകളും ചേര്‍ന്നു സംഘടിപ്പിച്ച അഗസ്ത്യവനത്തിലൂടെയുളള മഴനടത്തം വ്യത്യസ്തമായ അനുഭവമായി. ലോകത്തെ പ്രധാനപ്പെട്ട ജൈവവൈവിധ്യ ഹോട്ട് സ്പോട്ടും ഐക്യരാഷ്ട്ര സഭയുടെ ഹെറിറ്റേജ് സൈറ്റുമായ അഗസ്ത്യവനത്തിനെ തൊട്ടറിഞ്ഞായിരുന്നു ഓരോ ചുവടുവയ്പും.

 

പാലമൂട് അഗസ്ത്യവനം മുതല്‍ കാപ്പുകാട് നെയ്യാര്‍ തീരം വരെയായിരുന്നു മഴനടത്തം. യാത്രക്കിടെ വഴിയില്‍ കണ്ട പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ വൃത്തിയാക്കി. ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടന്നു. അഗസ്ത്യവനം റേഞ്ച് ഓഫിസര്‍ ടി.എസ്.സുകേശന്‍ യാത്ര ഉദ്ഘാടനം ചെയ്തു. യോഗത്തിന് പ്രോഗ്രാം ഓഫിസര്‍ പി.സമീര്‍ സിദ്ദീഖി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സുരേഷ്, ഗീതാഞ്ജലി ഗ്രന്ഥശാല സെക്രട്ടറി വി.എസ്.ജയകുമാര്‍, പ്രോഗ്രാം ഓഫിസര്‍ ബി.സജീവ് എന്നിവര്‍ പ്രസംഗിച്ചു.

OTHER SECTIONS