ഇവിടെ കണ്‍പീലിപോലും ഐസാകും

By sruthy sajeev .18 Jan, 2018

imran-azhar


മോസ്‌കോ: കണ്‍പീലിപോലും ഐസാകുന്ന മഞ്ഞുകാലം. അങ്ങ് റഷ്യയിലെ യാകുത്യയാണ് അതിശൈത്യത്തില്‍ തണുത്തുവിറയ്ക്കുന്നത്. മൈനസ് 67 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച യാകുത്യയുടെ ചില ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. മോസ്‌കോയ്ക്കു 5,300 കിലോമീറ്റര്‍ കിഴക്കുള്ള പ്രദേശമാണ് യാകുത്യ. ഏകദേശം 10 ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്.
ശൈത്യകാലം ആരംഭിച്ചാല്‍ മൈനസ് 40 ഡിഗ്രി സെല്‍ഷ്യസാണ് സാധാരണ താപനില. എന്നാല്‍, ചൊവ്വാഴ്ച ശൈത്യം അതിരൂക്ഷമായി. ഇതോടെ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ആരും വീടിനു പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശവും നല്‍കി. ശൈത്യം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന ലോകത്തിലെ പ്രദേശമായ ഒയിമിയാകോണില്‍ മൈനസ് 50 ഡിഗ്രിക്കും താഴെയായിരുന്നു താപനില. 2013 ല്‍ ഒയിമിയാകോണില്‍ റെക്കാഡ് തണുപ്പാണ് രേഖപ്പെടുത്തിയത്. അന്ന് മൈനസ് 71 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നു താപനില.

OTHER SECTIONS