സൂപ്പര്‍ ബ്‌ളൂമൂണ്‍ പ്രതിഭാസം : ആഘോഷമാക്കാനൊരുങ്ങി ശാസ്ത്രലോകം

By Online Desk.30 Jan, 2018

imran-azhar

 


തിരുവനന്തപുരം: സൂപ്പര്‍ ബ്‌ളൂമൂണ്‍ പ്രതിഭാസത്തെ ആഘോഷമാക്കാനൊരുങ്ങി ശാസ്ത്രലോകം. നാളെയാണ് അത്യപൂര്‍വ പ്രതിഭാസം ഉണ്ടാകുന്നത്. ഒന്നര നൂറ്റാണ്ടിനു
ശേഷമാണ് സൂപ്പര്‍ ബ്‌ളൂമൂണ്‍ ദൃശ്യമാകുന്നത്. ശാസ്ത്ര സംഘടനകള്‍, ശാസ്ത്ര സ്ഥാപനങ്ങള്‍, വിദ്യഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ചാന്ദ്രനീരീക്ഷണം അടക്കമുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 


വൈകിട്ട് 6.25 മുതല്‍ കേരളത്തില്‍ സൂപ്പര്‍ മൂണ്‍ കാണാനാകുമെന്നാണ് നിഗമനം. എന്നാല്‍ ചന്ദ്രോദയം നേരത്തെയായതിനാല്‍ ഗ്രഹണത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ കാ
ണാനാകില്ല. കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന ഉയര്‍ന്ന പ്രദേശങ്ങളാണ് ബ്‌ളൂമൂണിനെ നിരീക്ഷിക്കാന്‍ ഉത്തമം. നഗ്‌ന നേത്രങ്ങള്‍കൊണ്ട് പ്രതിഭാസം കാണാനാ
കും.

 


ടെലിസ്‌കോപ്പ് ഉപയോഗിച്ചാല്‍ ചന്ദ്രനിലെ പര്‍വതങ്ങള്‍, ഗര്‍ത്തങ്ങള്‍, അഗ്‌നിപര്‍വത പ്രദേശങ്ങള്‍ തുടങ്ങിയവയും കാണാം. തുടക്കത്തില്‍ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറത്തിലും വലുപ്പത്തിലും ചന്ദ്രനെ കാണാനാകും. 7.37 വരെ ഈ ദൃശ്യം കാണാനാകും. തിരുവനന്തപുരത്ത് പിഎംജിയിലെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലും വാട്ടര്‍വര്‍ക്‌സിന് സമീപത്തെ യൂണിവേഴ്‌സിറ്റി ഒബ്‌സര്‍വേറ്ററിയിലും സൂപ്പര്‍മൂണ്‍ കാണാന്‍ സംവിധാനം ഒരുക്കുന്നുണ്ട്.

 


ഇവിടെയുള്ള ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ ഇതിനായി സജ്ജമാക്കും. ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ വൈകിട്ട് ആറു മുതല്‍ ഈ വിഷയത്തില്‍ പ്രഭാഷണം
സംഘടിപ്പിച്ചിട്ടുണ്ട്. ചന്ദ്രന്‍ ഭൂമിക്ക് കൂടുതല്‍ അടുത്തെത്തുന്നതിനാല്‍ സൂപ്പര്‍മൂണ്‍ ദിവസം വേലിയേറ്റവും വേലിയിറക്കവും ശക്തമാകും. കടല്‍ക്ഷോഭത്തിനും സാധ്യത
യുണ്ട്.

OTHER SECTIONS