വര്‍ക്കല സ്റ്റേഷന്റെ നൂറ് വര്‍ഷം പഴക്കം പഴങ്കഥ

By online desk .10 09 2020

imran-azhar

 

 

വര്‍ക്കല: നൂറു വര്‍ഷത്തോളം പഴക്കമുള്ള വര്‍ക്കല പൊലീസ് സ്റ്റേഷന്‍ ആധുനിക മുഖത്തോടെ ഇരുനില കെട്ടിടത്തിലേക്ക് മാറുകയാണ്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 7,254 ചതുരശ്ര അടിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിച്ചത്. 1.39 കോടി രൂപയാണ് നിര്‍മാണചെലവ്. താഴത്തെ നിലയില്‍ എസ്.എച്ച്.ഒ, എസ്.ഐ എന്നിവരുടെ മുറികള്‍, ഓഫീസ്, റെക്കോര്‍ഡ്‌സ് റൂം, പുരുഷ-വനിതാ ലോക്കപ്പുകള്‍, ഹെല്‍പ്പ് ഡെസ്‌ക്ക്, വിസിറ്റേഴ്‌സ് ലോഞ്ച് എന്നിവയും ഒന്നാംനിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, പുരുഷ-വനിതാ പൊലീസുകാരുടെ വിശ്രമമുറി, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിങ്, സി.സി.ടി.എന്‍.എസ്. കണ്‍ട്രോള്‍ റൂം എന്നിവയുമാണുള്ളത്.

 

സ്റ്റേഷനു മുന്നിലെ മതിലില്‍ പൊതുജനങ്ങളുടെ കൂടി സഹായത്തോടെ ബോധവത്കരണ സന്ദേശങ്ങളും പതിച്ചിട്ടുണ്ട്. ചില്‍ഡ്രന്‍സ് പാര്‍ക്കും ഇതിനുപുറമെ പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല പൂജപ്പുര ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ്. ആര്‍ക്കിടെക് ജി.ശങ്കറാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്.

 

OTHER SECTIONS