ഭൂമിക്കടിയില്‍ ഒരു നദി

By subbammal.02 10 2018

imran-azhar

ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദി...അതാണ് രാജസ്ഥാന്‍റെ ജീനനാഡിയായ ലൂണി നദിയെ കുറിച്ച് പഴമക്കാര്‍ വിശ്വസിക്കുന്നത്. നാഗ കുന്നുകളില്‍ നിന്ന് ഉരുവായി അജ്മീറില്‍ നദീരൂപം പൂണ്ട് പന്ത്രണ്ട് പോഷകനദികളാല്‍ ജലസന്പന്നതയാര്‍ജ്ജിച്ച് ഒഴുകുന്ന ലൂണി. സാഗരത്തിലെത്താതെ മറയുന്ന സാഗര്‍മതി. ഇന്നും ഈ നദി പ്രളയകാലത്തും റാന്‍ ഒഫ് കച്ചില്‍ അപ്രത്യക്ഷമാകുന്നത ിന്‍റെ ശരിയായ കാരണം വ്യക്തമല്ല. റാന്‍ ഓഫ് കച്ചിലെ മണല്‍പ്പരപ്പിനെ മറ്റു പ്രദേശങ്ങിലെ മണ്ണിനെയെന്ന പോലെ വകഞ്ഞു മാറ്റാന്‍ വെള്ളത്തിനു കഴിയില്ള. അതിനാല്‍ ഈ മണല്‍പ്പരപ്പ ിലേക്ക് എത്തുന്പോഴേക്കും നദിയിലെ ജലം പരന്നു പോകുന്നു. കൂടാതെ പ്രദേശത്തെ ഉയര്‍ന്ന താപനിലയില്‍ ജലം വേഗത്തില്‍ ആവിയായി പോകുന്നുവെന്നുമാണ് ശാസ്ത്രീയവിശദീകരണം. എന്നാല്‍ ലൂണിയാണ് ഭൂമിക്കടിയിലൂടെ ഒഴുകുന്ന സരസ്വതീ നദിയെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്തായാലും ഇന്ത്യയില്‍ മഹാജലാശയത്തില്‍ അവസാനിക്കാത്ത ഏക നദി ലൂണിയാണ്. 495
കിലോമീറ്റര്‍ താണ്ടിയുള്ള ലൂണി നദിയുടെ യാത്ര ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ വരണ്ട നിലങ്ങല്‍ അവസാനിക്കുന്നു

OTHER SECTIONS