കേരളത്തിലെ നദികളെ മലിനമാക്കുന്നത് കക്കൂസ് മാലിന്യം

By Subha Lekshmi B R.10 Mar, 2017

imran-azhar

കൊച്ചി: കേരളത്തിലെ നദികളെ മലിനമാക്കുന്നത് കക്കൂസ് മാലിന്യമെന്ന് പഠനം. വ്യവസായശാലകള്‍ പുറംതളളുന്ന മാലിന്യങ്ങളല്ല നദികളെ കൊല്ലുന്നതെന്നും മറിച്ച്മനുഷ്യവിസര്‍ജ്ജ്യവും അറവുമാലിന്യവും നഗരസഭയുടെ മാലിന്യങ്ങളും പെരിയാര്‍ അടക്കമുളള നദികളിലേക്ക് നേരിട്ട് തളളുകയാണെന്നും കേന്ദ്ര മലിനീകരണനിയന്ത്രണബോര്‍ഡ് റീജണല്‍ ഡയറക്ടറേറ്റിലെ ശാസ്ത്രഞ്ജന്‍ എസ്.ജെയ്പോള്‍ വ്യക്തമാക്കി. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല സംഘടിപ്പിച്ച സീറോ വേസ്റ്റ് പുറംതള്ളുന്നത് സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

എറണാകുളം ജില്ലയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പെരിയാര്‍ അടക്കമുളള നദികളില്‍ കക്കൂസ് മാലിന്യങ്ങളും മറ്റും നേരിട്ട് കൊണ്ടുതളളുകയാണ്. വ്യവസായശാലകളില്‍ നിന്നുളള ജലം ശുദ്ധീകരിച്ച ശേഷമാണ് പുറംതളളുന്നത്. നദികളിലെ ജലം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ക്വാളിഫോം ബാക്ടീരിയയുടെ അളവ്വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കക്കൂസ് മാലിന്യം നദികള്‍ക്ക് വന്‍ ഭീഷണിയാണുയര്‍ത്തുന്നത്. പെരിയാര്‍ ഉള്‍പ്പെടെ 13 നദികള്‍ ഇത്തരത്തില്‍ മലിനീകരിക്കപ്പെട്ടിട്ടുളളതായും കണ്ടെത്തി. കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിന് ജില്ലകള്‍ തോറും പ്ളാന്‍റുകള്‍ സ്ഥാപിക്കണമെന്ന് സെമിനാറില്‍ നിര്‍ദ്ദേശിക്കപ്പെട്ടു.

OTHER SECTIONS