വാവ @ 107: പത്തിതാഴ്ത്തി വീണ്ടുമൊരു രാജവെന്പാല

By Subha Lekshmi B R.09 May, 2017

imran-azhar

കൊല്ളം: 107~ാമത് രാജവെന്പാലയെ വലയിലാക്കി വാവ സുരേഷ്. കൊല്ളം ജില്ളയിലെ തെന്മല ഫോറസ്റ്റ് ഡിവിഷനു കീഴില്‍ കുളത്തൂപ്പുഴ വില്ളുമല സതി വിലാസത്തില്‍ സുരേന്ദ്രന്‍റെ വിറക ുപുരയില്‍ നിന്നുമാണ് 13 അടി നീളമുളള രാജവെന്പാലയെ പിടികൂടിയത്. വാവ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

 

ഒന്പത് വയസ്സ് പ്രായമുള്ള പെണ്‍ രാജവെന്പാലയ്ക്ക് 13 അടിയാണ് നീളം. കല്ളുവരന്പ് സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, ബിജു കുമാര്‍ ഫോറസ്റ്റ് വാച്ചര്‍
മാരായ രാധാകൃഷ്ണപിള്ള , സുധര്‍ശനന്‍, ചന്ദ്രശേഖരന്‍, ബെഞ്ചമിന്‍, നസീര്‍, ഫോറസ്റ്റ് ഡ്രൈവര്‍ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാവയുടെ രാജവെന്പാല പിടിത്തം.

 

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാന്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമാണ് വാവ സുരേഷ്. തിരുവനന്തപുരം സ്വദേശിയാണ്. മനുഷ്യ വാസമ ുള്ളിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിഷപ്പാന്പുകളെ പിടികൂടി കാട്ടില്‍ തുറന്നുവിടുകയാണ് വാവ ചെയ്യുന്നത്.ഇതേ വരെ 30,000 ത്തോളം പാന്പുകളെ വാവ ഇങ്ങനെ തുറന്നുവിട്ടിട്ടുണ്ട്.

OTHER SECTIONS