മാലിന്യ സംസ്‌കരണം: മാറണം മലയാളിയുടെ സമീപനം

By online desk.21 01 2019

imran-azhar

 


നഗര മാലിന്യം ശരിയാം വണ്ണം കൈകാര്യം ചെയ്തില്ലെങ്കില്‍ മനുഷ്യന്റെ ആരോഗ്യത്തിനും സമൂഹ സമ്പദ്ഘടനയ്ക്കും നഗരസൗന്ദര്യത്തിനും വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുക. പ്രതിദിനം 480 ട പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്നതിന് കേരളം മാത്രമാണ് ഉത്തരവാദി. മാലിന്യങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് കാലാവസ്ഥാ ഘടകങ്ങളാല്‍ പല സ്ഥലങ്ങളിലേക്ക് വ്യാപിക്കാനും അതുവഴി വിഷമയമായ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ അങ്ങോളമിങ്ങോളം പരക്കാനും ഇടയാക്കുമെന്ന് ഈയിടെയുണ്ടായ പ്രളയം തെളിയിച്ചതാണ്. ഇത് അര്‍ബുദത്തിന് കാരണമായേക്കാവുന്ന മാലിന്യങ്ങള്‍ അന്തരീക്ഷത്തിലാകെ വ്യാപിക്കാനും ഇടയാക്കുന്നു. ഇവ മനുഷ്യ വിസര്‍ജ്യം, ടോയ്‌ലറ്റ് മാലിന്യം എന്നിവയുമായി കൂടിക്കലര്‍ന്ന് സംസ്ഥാനത്താകെ പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകാം.

 

തുറസ്സായ സ്ഥലത്ത് മാലിന്യനിക്ഷേപം നിരന്തര ഭീഷണി

'ദി ബര്‍ഡന്‍ ഓഫ് കാന്‍സേഴ്‌സ് ആന്‍ഡ് ദേര്‍ വേരിയേഷന്‍സ് എക്രോസ് ദി സ്‌റ്റേറ്റ്‌സ് ഇന്‍ ഇന്ത്യ: ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി 1990-2016' എന്ന പഠനം പ്രകാരം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നാണ്. ഒരു ലക്ഷം ജനങ്ങളില്‍ 106.6 എന്ന ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ അത് ഒരു ലക്ഷം ജനങ്ങളില്‍ 135.3 ആണ്. സംസ്ഥാനത്ത് തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കൂടുതും അതില്‍ നിന്നും മലിനജലം ഭുഗര്‍ഭജലത്തിലും മറ്റ് ജലസ്രോതസ്സുകളിലേക്കും വ്യാപിക്കുന്നതും ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. ജലസ്രോതസ്സുകളിലെയും മണ്ണിലെയും വിഷാംശം നമ്മള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തെയും ഭക്ഷ്യവസ്തുക്കളെയും വിഷമയമാക്കുന്നു. ഇതാണ് സമൂഹത്തില്‍ കാന്‍സര്‍ രോഗബാധ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളിലെന്ന്. ചര്‍മം, ശ്വാസകോശം, ആമാശയം എന്നിവ കാന്‍സര്‍ബാധയ്ക്കും മറ്റ് രോഗാണുക്കള്‍ വളരാനും അനുയോജ്യ ശരീരഭാഗങ്ങളാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോള്‍ മലേറിയ, ടിബി, തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുകയും ഭാവിയില്‍ വ്യാപകമായി പടരാനും ഇടയാകും. ഖനന, നിര്‍മാണ അവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യകൂമ്പാരങ്ങള്‍ക്ക് സമീപം താമസിക്കുന്നവരില്‍ ശ്വാസകോശ കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ പുറന്തള്ളുന്ന ആസ്ബസ്റ്റോസ് എന്ന രാസവസ്തു ശ്വാസകോശം, തൊണ്ട, ഗര്‍ഭപാത്രം എന്നിവയിലെ കാന്‍സറുകള്‍ക്ക് പ്രധാന കാരണമാണ്. ഭക്ഷ്യവസ്തുക്കള്‍, ജലം, വായു എന്നിവയിലെ വിഷാംശം ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ തലച്ചോര്‍ വികാസത്തെയും ഗുരുതരമായി ബാധിച്ചേക്കാം.
മാലിന്യക്കൂമ്പാരങ്ങളും ചവര്‍ക്കുഴികളും പരിസ്ഥിതിയുമായി ചേര്‍ന്നുനില്‍ക്കുന്നത് കാരണം ഇവയുടെ ഉപരിതലത്തില്‍ നടക്കു നിരന്തരമായ രാസപ്രക്രിയകള്‍ മൂലം അന്തരീക്ഷത്തിലേക്ക് മാരകമായ വിഷമാലിന്യങ്ങള്‍ പുറന്തള്ളുന്നു. ഈ മാലിന്യങ്ങള്‍ കത്തിക്കുന്നതോ കുഴിച്ചുമൂടുന്നതോ ഒരു പരിഹാരമല്ല, കാരണം ഇവ രണ്ടും ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ നിരന്തരമായി കൂടുതല്‍ വിഷാംശങ്ങള്‍ കലരാന്‍ ഇടയാകും.
വീടുകളില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നത് മൂലമുള്ള പ്രത്യാഘാതങ്ങള്‍
ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ കത്തിച്ചു കളയുന്നതിലൂടെ വീടുകളിലെ മാലിന്യങ്ങള്‍ ഇല്ലാതാക്കാമെന്ന തെറ്റിദ്ധാരണ മൂലം കേരളത്തില്‍ ഈ രീതി വ്യാപകമായി സ്വീകരിച്ചുവരുന്നു. മാലിന്യങ്ങള്‍ കത്തിച്ചുകളയുതിലൂടെ തങ്ങളുടെ പിന്നാമ്പുറങ്ങള്‍ വൃത്തിയായി എന്ന് വീട്ടുകാര്‍ക്ക് ആശ്വസിക്കാമെങ്കിലും പ്ലാസ്റ്റിക് വസ്തുക്കള്‍, ഡയപ്പറുകള്‍, ഇലക്ട്രോണിക് ഉല്‍പങ്ങള്‍ തുടങ്ങിയവ കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ വിഷവായു പടരാന്‍ കാരണമാകുന്നു. ചെറിയ തീയില്‍ കത്തിക്കുന്നത് വന്‍തോതില്‍ പുകയുയരാനും വസ്തുക്കള്‍ പൂര്‍ണമായി കത്താതിരിക്കാനും കാരണമാകും. ഇത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. വേനല്‍കാലത്ത് ചവറ്കൂനകള്‍ക്ക് തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

തുറസ്സായ സ്ഥലത്ത് മാലിന്യനിക്ഷേപം കേരളത്തില്‍ കൂടുതല്‍

സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെങ്കിലും സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള സ്വച്ഛ് സര്‍വേക്ഷന്‍ 2018-ലെ ഏറ്റവും വൃത്തിയുള്ള സ്ഥലങ്ങളില്‍ കേരളത്തിലെ ഒരു നഗരം പോലും ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ സര്‍വേയില്‍ 55% പ്രാധാന്യം നല്‍കിയത് ഖരമാലിന്യ നിര്‍മാര്‍ജനത്തിനാണ്. 2016-ല്‍ തിരുവനന്തപുരവും കോഴിക്കോടും 'ആക്‌സിലറേഷന്‍ റിക്വയേഡ്' പട്ടികയില്‍ പെടുത്തിയിരുന്നു. 2017-ല്‍ 434 പ്രധാന നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഈ രണ്ട് നഗരങ്ങളും യഥാക്രമം 372-ഉം 254-ഉം സ്ഥാനമാണ് നേടിയത്. ദ്രുതഗതിയിലുള്ള നഗരവല്‍കരണം, ഉപഭോഗരീതികളിലുണ്ടായിട്ടുള്ള മാറ്റം, സാമൂഹ്യ മനോഭാവം എന്നിവയാണ് കേരളത്തില്‍ നഗരങ്ങളിലെ ഖരമാലിന്യത്തിലുള്ള വര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പരിസ്ഥിതിക്കും നിലവിലുള്ള മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ക്കും കൈകാര്യം ചെയ്യാവുന്നതിനെക്കാള്‍ കൂടുതല്‍ മാലിന്യനിക്ഷേപത്തിന് ഇത് കാരണമായിട്ടുണ്ട്.


നഗരസഭാ ജീവനക്കാര്‍ സംഭരിക്കുന്ന നിങ്ങളുടെ മാലിന്യം എങ്ങോട്ട് പോകുന്നു?


മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നഗരമാലിന്യ നിര്‍മാര്‍ജനത്തിന് ഭൂമിയുടെ ലഭ്യത നന്നേ കുറവാണ്. ഇതിന് പുറമേ കേന്ദ്രീകൃത സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ മാനദണ്ഡങ്ങള്‍ തടസവുമാണ്. തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കുറയ്ക്കാനായി മിക്ക ജില്ലകളും വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ലോകത്തിലെ തന്നെ അഞ്ച് ഏറ്റവും മികച്ച മാലിന്യ നിര്‍മാര്‍ജന മാതൃകയുള്ളതിന് ആലപ്പുഴയ്ക്ക് 2017-ല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (യുഎന്‍ഇപി) അംഗീകാരം ലഭിച്ചിരുന്നു. അടുക്കളകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വേര്‍തിരിക്കുകയും പൈപ്പ് കമ്പോസ്റ്റിങ് യൂണിറ്റുകളും ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കുന്നതിലൂടെയും 80% മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞു. ഇതിലൂടെ പ്രതിദിനം 58 ടണ്‍ കൈകാര്യം ചെയ്തിരുന്ന സര്‍വോദയ പ്ലാന്റിന്റെ പ്രവര്‍ത്തന ഭാരം ക്രമാതീതമായി കുറയ്ക്കാനായി. ഏതെങ്കിലുമൊരു ഘട്ടത്തില്‍ നമ്മള്‍ ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ക്ക് നമ്മള്‍ ഉത്തരവാദിത്തം ഏല്‍ക്കുകയും ഒരു യോജിച്ച സമൂഹമെന്ന നിലയ്ക്ക് നമ്മുടെ ചവറുകള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള ആര്‍ജവവും കാണിക്കേണ്ടതുണ്ട്.

 

മാലിന്യനിര്‍മാര്‍ജനം വീട്ടില്‍ നിന്നും
മാലിന്യത്തില്‍ നിന്നും വിവിധ വസ്തുക്കളും ഊര്‍ജവും ഉല്‍പാദിപ്പിക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങളില്‍ കാണാനാകും. ഒരു പ്രക്രിയ എന്ന നിലയ്ക്ക് പുനചംക്രമണം അത് ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഹരിതഗ്രഹ വാതകം ലാഭിക്കുന്നു. ഗ്ലാസ്, പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, ലോഹങ്ങള്‍, പ്ലാസ്റ്റിക്, ടയര്‍, തുണി ഉല്‍പങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ പുനചംക്രമണം ചെയ്യാവുന്നവയാണ്. ഭക്ഷ്യവസ്തുക്കള്‍ അല്ലെങ്കില്‍ ഉദ്യാന മാലിന്യങ്ങള്‍ പോലുള്ള ബയോഡീഗ്രേഡബിള്‍ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ചെയ്ത് വളവും വൈദ്യുതിയും ഉല്‍പാദിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും പുനചംക്രമണം ഫലപ്രദമാകണമെങ്കില്‍ മാലിന്യം വീടുകളില്‍ തന്നെ വേര്‍തിരിക്കണം. ദ്രവമാലിന്യത്തില്‍ നിന്ന് ഖരമാലിന്യവും ജൈവ മാലിന്യത്തില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യത്തില്‍ നിന്ന് ഇലക്ട്രോണിക് മാലിന്യവും വേര്‍തിരിക്കാന്‍ ഓരോ വീട്ടുകാരും പ്രത്യേകം ശ്രദ്ധിക്കണം. ഇ-മാലിന്യം ഉള്‍പ്പെടെയുള്ള ജലാംശമില്ലാത്ത മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനും പ്രാദേശിക ചവറ് ശേഖരിക്കുന്നവരെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം വസ്തുക്കള്‍ തുറന്നുകിടക്കുന്ന ഓവുചാലുകളില്‍ തള്ളുന്നത് ഡ്രെയിനേജ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല.

 

 

 

 

 

OTHER SECTIONS