ആമസോൺ മഴക്കാടുകളിൽ വൻ തീപിടുത്തം

By Sooraj Surendran.22 08 2019

imran-azhar

 

 

സാവോ പോളോ: 'ഭൂമിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിൽ വൻ തീപിടുത്തം. ദിവസങ്ങളായി തുടരുന്ന ശക്തമായ തീപിടുത്തത്തിൽ ആമസോൺ മഴക്കാടുകൾ എരിഞ്ഞു തീരുകയാണ്. ഒരാഴ്ചയ്ക്കിടയില്‍ 9,500ലധികം മേഖലകളിലേക്കാണ് തീ പടര്‍ന്നത്. തീപടരുന്നതിനാൽ ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണില്‍ തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേസമയം ആമസോൺ മഴക്കാടുകളിൽ പടര്‍ന്നു പിടിക്കുന്ന തീപിടുത്തങ്ങള്‍ ബ്രസീലിന്റെ മറ്റു പ്രദേശങ്ങളെയും രൂക്ഷമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം ആമസോണ്‍ മേഖലയില്‍ 72,843ത്തിലധികം തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണിനു പുറത്തുള്ള സമീപനഗരങ്ങളിലേക്കും തീയും പുകയും പടരുകയാണ്.

 

OTHER SECTIONS