അന്റാര്‍ട്ടിക്ക മേഖലയിലെ ഹിമപാളികള്‍ അപകടകരമാം വിധം ഉരുകിത്തീരുന്നു

By Amritha AU.05 Apr, 2018

imran-azhar

 

അന്റാര്‍ട്ടിക് മേഖലയിലെ ഹിമപാളികള്‍ അപകടകരമായ വേഗത്തില്‍ ഉരുകുന്നു. ഇത്തരത്തില്‍ വേഗത്തിലുളള മഞ്ഞുരുക്കം അപകടകരമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരം വ്യക്തമാക്കുന്നത്.

2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 1463 ചതുരശ്ര കിലോമീറ്റര്‍ ഹിമപാളികള്‍ ഉരുകി തീര്‍ന്നതായി ഇവര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. നിലവില്‍ ഹിമപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു. ഇതോടൊപ്പം ഹിമപാളികളുടെ സ്ഥാനചലനവും കൂടിയിട്ടുണ്ട്.

സമുദ്രത്തിന്റെ അടിത്തട്ടില്‍ ഹിമപാളികള്‍ ഉരുകുന്നത് മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക് മേഖലയില്‍ ഹിമപാളികളുടെ ചലനത്തിന്റെ വേഗം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം മുന്‍പ് വേഗത്തില്‍ ചലിച്ചിരുന്ന പൈന്‍ ഹിമദ്വീപിന്റെ സ്ഥാനചലനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെയായിരുന്നു പഠനം. ധ്രുതഗതിയില്‍ ഹിമപാളികള്‍ ഉയരുന്നത് സമുദ്രനിരപ്പ് വര്‍ധിക്കാന്‍ കാരണമാകുമെന്ന് കോണ്‍റാഡ് പറഞ്ഞു. അതേ സമയം ചില ഹിമപാളികളുടെ വലിപ്പം വര്‍ധിക്കുന്നതായും പഠനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് മേഖലയിലെ 1.9 ശതമാനം മാത്രമാണ്.