കെല്‍റ്റ് - 9ബി പ്രപഞ്ചത്തിലെ ഏറ്റവും ചൂടന്‍ ഗ്രഹം

By S R Krishnan.10 Jun, 2017

imran-azhar


 
വാഷിങ്ടണ്‍ : പ്രപഞ്ചത്തിലെ ഏറ്റവും ചൂടുകൂടിയ ഭീമന്‍ ഗ്രഹത്തെ കണ്ടെത്തി. KELT -9b എന്നു പേരിട്ടിട്ടുളള ഈ ഗ്രഹത്തില്‍ പകല്‍ സമയത്തെ താപനില താപനില 7800 ഫാരന്‍ഹീറ്റ് അഥവാ 4600 കെല്‍വിന്‍ ആണ്. പ്രപഞ്ചത്തിലെ മറ്റു നക്ഷത്രങ്ങളേക്കാളും ചൂടുകൂടിയ ഈ ഗ്രഹഭീമന് സൂര്യന്റെ താപനിലയുമായി നേരിയ വ്യത്യാസം മാത്രമേയുളളു. ഭൂമിയില്‍ നിന്നും 650 പ്രകാശവര്‍ഷം അകലെയാണ് ഇതിന്റെ സ്ഥാനം. മാരകമായ അള്‍ട്രാവയലറ്റ് വികിരിണം പുറപ്പെടുവിക്കുന്നതു കൊണ്ട് അഭൗമമായ തിളക്കമുണ്ടെന്നതും ഈ ഗ്രഹത്തിന്റെ പ്രത്യേകതയാണ്. വ്യാഴത്തിന് സമാന വലിപ്പമുളള KELT -9b ക്ക് വാല്‍നക്ഷത്രത്തിനെപ്പോലെ തിളങ്ങുന്ന വാലുമുണ്ട്. ഇതു വരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഭീമനായ വാതക ഗ്രഹവും ഇതു തന്നെ എന്നാണ് ഒഹിയോ സര്‍വകലാശാലയിലെ പ്രൊഫസറായ സ്‌കോട്ട് ഗൗഡി പറയുന്നത്. കെല്‍റ്റ് 9ബി വ്യാഴത്തേക്കാള്‍ 2.8 മടങ്ങ് വലുതുമാണ്.

loading...

OTHER SECTIONS