8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഭീമൻ മുതല പിടിയിൽ

By Kavitha J.10 Jul, 2018

imran-azhar

 

സിഡ്നി: 2010 മുതൽ ഓസ്‌ട്രേലിയയിലെ കാതറിൻ നഗരപ്രദേശത്തിൽ ജനവാസപ്രദേശത്തു ജീവിച്ചിരുന്ന ഭീമൻ മുതല പിടിയിലായി. കഴിഞ്ഞ എട്ടു വർഷമായി ഇതിനെ പിടിക്കാൻ ശ്രമങ്ങൾ നടന്നു വരികയായിരുന്നു. പിടിയിലായ മുതലയ്ക്കു 600 കിലോഗ്രാം അതായതു ഏകദേശം 1328 പൗണ്ട് തൂക്കവും 4.7 മീറ്റർ നീളവുമുണ്ട്. കൂടാതെ ഈ മുതലയ്ക്കു അറുപത് വയസ്സ് പ്രായമാണുള്ളതെന്നു കണക്കു കൂട്ടപ്പെടുന്നു. നോർത്തേണ്‍ ടെറിട്ടറി വൈൽഡ് ലൈഫ് ഓപ്പറേഷൻസ് മേധാവിയായ ട്രേസി ഡൽഡിഗ് മുതലയെ ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റിപാർപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

OTHER SECTIONS