ഋതുഭേദങ്ങളുടെ വരവറിയിച്ച് തൃശ്ശൂര്‍ കോള്‍നിലത്ത് കുറിത്തലയന്‍ വാത്ത്

By Anju N P.23 Jan, 2018

imran-azhar

 

 

ഋതുഭേദങ്ങളുടെ വരവറിയിച്ച് തൃശ്ശൂര്‍ കോള്‍നിലത്ത് കുറിത്തലയന്‍ വാത്ത് (Bar headed goose) എത്തി. ചെറിയ കൂട്ടമായി എത്തിയ ഇവരോടൊപ്പം മറ്റ് ദേശാടകരായ ഫ്‌ലാമിങ്ങോയും പെലിക്കനുമുണ്ട്.

 

താറാവിനേക്കാള്‍ അല്‍പം വലിയ തലയാണ് ഇതിന്റെ പ്രത്യേകത. ഒറ്റ നോക്കില്‍ കണ്ടാല്‍ ഇവക്ക് പറക്കാന്‍ കഴിയുമെന്ന് തോന്നില്ലെങ്കിലും ഈ പക്ഷി അനായാസമായി പറക്കും. ലഡാക്കില്‍ നിന്നും ചൈനയില്‍ നിന്നും തെക്കേ ഇന്ത്യയില്‍ പലയിടങ്ങളിലുമെത്തും.

 

അഫ്ഗാനിസ്ഥാന്‍, മംഗോളിയ, ചൈന, കിര്‍ഗിസ്ഥാന്‍, റഷ്യയുടെ തെക്കേ ഭാഗങ്ങള്‍, തിബറ്റ് തുടങ്ങിയ രാജ്യങ്ങളാണ് കുറിത്തലയന്റെ പ്രധാന ആവാസ പ്രദേശങ്ങള്‍. ഈ രാജ്യങ്ങളില്‍ അതിശൈത്യമാകുമ്പോള്‍ പക്ഷി ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും ദേശാടനത്തിനിറങ്ങും. ഏപ്രില്‍ മാസത്തോടെ സ്വദേശത്തേക്ക് തിരിച്ചുപോകും.

 


പറക്കുക മാത്രമല്ല എവറസ്റ്റ് കൊടുമുടിയില്‍പ്പോലും കുറിത്തലയനെ പര്‍വതാരോഹകര്‍ കണ്ടെത്തിയതായി രേഖകളുണ്ട്. 1987 നവംബറിലാണ് കുറിത്തലയനെ കേരളത്തില്‍ ആദ്യമായി രേഖപ്പെടുത്തിയതെന്ന് പ്രമുഖ പക്ഷി ഗവേഷകനായ സി. ശശികുമാര്‍ പറയുന്നു. അന്ന് കടലുണ്ടിയില്‍ പക്ഷിയെ കണ്ടിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പാലക്കാട് വാളയാറിലും പുറത്തൂരും മറ്റും പക്ഷിയെ രേഖപ്പെടുത്തി.

 

loading...

OTHER SECTIONS