നാടിൻറെ കൃഷി സമ്പത്ത് തിരിച്ചുപിടിക്കാൻ കളക്ടർക്കൊപ്പം കൈകോർത്ത് യുവ തലമുറയും

By Sooraj Surendran.28 12 2018

imran-azhar

 

 

നമ്മുടെ സമൂഹത്തിൽ നിന്നും അന്യം നിന്നുകൊണ്ടിരിക്കുകയാണ് പരമ്പരാഗത കൃഷി രീതികൾ. കൃഷി സമ്പത്ത് ഊർജ്ജസ്വലമായി തിരികെ കൊണ്ടുവരാൻ രംഗത്തെത്തിയിരിക്കുകയാണ് യുവ തലമുറ. സി പവർ ഫൈവ് എന്ന പദ്ധതിയിലൂടെ കൃഷി സമ്പത്ത് തിരികെ കൊണ്ടുവരാനാണ് തിരുവനന്തപുരം ജില്ലാ കളക്‌ടർ വാസുകിയുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് കളക്ടർസ് ഇന്റേൺഷിപ് പ്രോഗ്രാമിലെ ഇന്റേൺസും അവർക്കൊപ്പം ഒരു കൂട്ടം ചെറുപ്പക്കാരും ചേർന്ന് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച്, ആഗോളതാപനം കാരണം ഉണ്ടാകുന്ന അനന്തര ഫലങ്ങൾ ഒഴിവാക്കാൻ പ്രാപ്തമാക്കുക തുടങ്ങിയവയാണ് സി പവർ ഫൈവിന്റെ ലക്ഷ്യം. പരിസ്ഥിതിയോട് ഇണങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുക, ജൈവ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. തുടങ്ങിയവയാണ് സി പവർ ഫൈവിന്റെ പ്രവർത്തനങ്ങൾ. ഉദ്യാനം, സമൃദ്ധി, സ്ഥിതി എന്നിങ്ങനെയാണ് സി പവർ ഫൈവിന്റെ പദ്ധതികൾ.

OTHER SECTIONS