ഇവൻ കോമഡി താരമാണോ ? മനുഷ്യരെ വെല്ലുന്ന കഴിവുമായി ഐന്‍സ്റ്റീൻ തത്ത

By Greeshma G Nair.12 Apr, 2017

imran-azhar

 

 

 


മനുഷ്യരെ പോലെ തന്നെ അനുകരണ ശേഷിയുള്ളവരാണ് തത്തകൾ . മനുഷ്യനെ വെല്ലുന്ന കഴിവുമായാണ് ഈ തത്ത തകർക്കുന്നത് . നായയെപ്പോലെ കുരയ്ക്കാനും മൂങ്ങയെപ്പോലെ മൂളാനും മറ്റു പക്ഷികളെപ്പോലെ ശബ്ദിക്കാനും ഐന്‍സ്റ്റീൻ എന്ന ഈ തത്തയ്ക്ക് കഴിയും . ഒപ്പം ബഹിരാകാശവാഹനത്തിന്റെ ശബ്ദവും ആശാന്‍ നിഷ്പ്രയാസം അനുകരിക്കും.

 


ആഫ്രിക്കന്‍ ഗ്രേ പാരറ്റ് ഇനത്തില്‍പ്പെട്ട ഈ തത്തയ്ക്ക് 200 വാക്കുകളറിയാം. നിങ്ങള്‍ പറയുന്ന ഏതു ശബ്ദവും ഐന്‍സ്റ്റീന് അനുകരിക്കാനാവും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഐന്‍സ്റ്റീന്‍ 30-ാം പിറന്നാള്‍ ആഘോഷിച്ചത്.


പിറന്നാള്‍ സമ്മാനമായി ഐന്‍സ്റ്റീന്റെ മിമിക്രി വീഡിയോ പരിശീലകനായ ആദം പാറ്റേഴ്‌സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

 


ഓപ്പറയിലെ ഗായകനായും കതകില്‍ മുട്ടുന്ന ശബ്ദമുണ്ടാക്കിയും എന്തിന് സ്വന്തമായി പിറന്നാളാശംസകള്‍ പറഞ്ഞും താരമായിരിക്കുകയാണ് ഐന്‍സ്റ്റീന്‍.

OTHER SECTIONS