'ലോകത്തിന്റെ ശ്വാസകോശം' വംശനാശ ഭീഷണിയിൽ; ഒരുവർഷംകൊണ്ട് ഇല്ലാതായത് 10,000 ചതുരശ്രകിലോമീറ്റർ വനം

By Sooraj Surendran.28 12 2019

imran-azhar

 

 

ബ്രസീലിയ: ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ ആമസോൺ മഴക്കാടുകൾ വംശനാശ ഭീഷണിയിൽ. 16000 സ്പീഷിസുകളിലായി 39000 കോടി മരങ്ങളുള്ള ഇവിടെ ഒരു വർഷം കൊണ്ട് ഇല്ലാതാകുന്നത് 10,000 ചതുരശ്രകിലോമീറ്റർ വനമാണ്. ബ്രസീൽ ബഹിരാകാശ ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‍പേസ് റിസർച്ച് (ഐ.എൻ.പി.ഇ.) ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ആമസോൺ മഴക്കാടുകളുടെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉൾപ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്നു. 


ഒരാഴ്ചമുമ്പ് പുറത്തുവിട്ട കണക്കിൽ 9762 ചതുരശ്രകിലോമീറ്റർ വനം നശിച്ചുവെന്നായിരുന്നു കണക്ക്. 12 മാസംകൊണ്ട് 10,100 ചതുരശ്രകിലോമീറ്റർ പ്രദേശത്തെ മരങ്ങൾ പൂർണമായും ഇല്ലാതാകുകയും ചെയ്തു. ഈ വർഷമുണ്ടായ കാട്ടുതീയാണ് ആമസോൺ മഴക്കാടുകളെ വിഴുങ്ങിയത്. ലോകത്തേറ്റവും കൂടുതൽ സസ്യവൈവിധ്യമുള്ള ഇടമാണ് ആമസോൺ കാടുകൾ. 2001 -ലെ ഒരു പഠനപ്രകാരം 62 ഏക്കർ ഇക്വഡോറിലെ മഴക്കാടുകളിൽ 1100 -ലേറെ തരം മരങ്ങൾ ഉണ്ട്. ഒരു ഹെക്ടറിൽ ശരാശരി 365 (± 47) ടണ്ണോളമാണ് ആമസോൺ പ്രദേശത്തെ സസ്യാവശിഷ്ടം.

 

OTHER SECTIONS