വായു മലിനീകരണം തടയാന്‍ വൈദ്യുത ബസ്സുമായ് ഡല്‍ഹി

By Kavitha J.13 Jul, 2018

imran-azhar

 

പരിഹാരമില്ലാതെ തുടരുന്ന ഡല്‍ഹിയിലെ വായൂമലിനീകരണം കുറയക്കാന്‍ വൈദ്യുത ബസ്സുകള്‍ നിരത്തിലിറക്കാന്‍ തുനിഞ്ഞ് ഡല്‍ഹി സര്‍ക്കാര്‍. തലസ്ഥാനത്ത് 1000 പരിസ്ഥിതി സൗഹാര്‍ദ്ദ വൈദ്യുത ബസ്സുകള്‍ ഇറക്കാനാണ് ആലോചിക്കുന്നത്. കിഴക്കന്‍ വിനോദ് നഗര്‍, ബവാനാ സെക്ടര്‍ 5, ബുരാരി, രോഹിണി സെക്ടര്‍ 37, രെവ്‌ലാ ഖാന്‍പൂര്‍, നരേലാ തുടങ്ങി ആറിടത്തായാണ് ആദ്യഘട്ടത്തില്‍ ഈ ആയിരം ബസ്സുകള്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. 2018-19 ബഡ്ജറ്റിലാണ് വൈദ്യുത ബസ്സുകള്‍ കൊണ്ടു വന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഡല്‍ഹിയാണ് ഇന്ത്യയില്‍ ആദ്യമായി പരിസ്ഥിതിക്ക് അനുകൂല ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ബഡ്ജറ്റ് തയ്യാറാക്കിയത്. 

OTHER SECTIONS