By S R Krishnan.20 Apr, 2017
കൊച്ചി: ജില്ലയിലെ തെരുവുനായ ശല്യം തടയുന്നതിന്റെ ഭാഗമായി വന്ധ്യംകരണത്തിനായി ഒന്നരക്കോടിയുടെ പദ്ധതി ജില്ലാ പഞ്ചായത്ത് വകയിരുത്തി. തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പിലാറ്റികള്‍ എന്നിവയുമായി ചേര്‍ന്നു ജില്ലാ പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കി വരുന്ന തെരുവുനായ വന്ധ്യംകരണ പദ്ധതിയോടനുബന്ധിച്ചു തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി 2016-17 , പേ വിഷബാധ നിയന്ത്രണം ലഘുലേഖയുടെ പ്രകാശനം വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഡോളി കുര്യാക്കോസിനു നല്കി പ്രസിഡന്റ് നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പെരുമ്പാവൂര്‍, മുവാറ്റുപുഴ, തൃപ്പൂണിത്തുറ, പറവൂര്‍ മുനിസിപ്പാലിറ്റികള്‍, തിരുമാറാടി, കുന്നുകര ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ആറു കേന്ദ്രങ്ങളിലായി 488 നായകളെ ഇതുവരെ വന്ധ്യംകരിച്ചു. 7.63 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.