സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By anju.03 03 2019

imran-azhar


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ച ഉഷ്ണതരംഗം വരെ ഉണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

മലബാര്‍ മേഖലയിലായിരിക്കും ചൂട് ഏറ്റവും അധികം ഉണ്ടാകുക. കോഴിക്കോടാണ് നിലവില്‍ താപനില കൂടുതല്‍. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തിയിരിക്കുകയാണ്.

 

കേരളത്തില്‍ ഇത്തവണത്തെ വേനല്‍ ചൂട് പതിവിലും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിരുന്നു. കാലാവസ്ഥാ വകുപ്പ് പുറത്തു വിട്ടിരിക്കുന്ന മോഡല്‍ അവലോകന റിപ്പോര്‍ട്ട് പ്രകാരം വരും നാളുകളില്‍ കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുവാനും, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഘലയില്‍ 5-3-2019ന് ശരാശരിയില്‍ നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ധിക്കുവാനും സാധ്യതയുണ്ട്.

 

വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

 

OTHER SECTIONS