കറുത്ത കണ്ടാമൃഗങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ ചത്തൊടുങ്ങി

By Kavitha J.14 Jul, 2018

imran-azhar

നയറോബി:അതീവ വംശനാശഭാഷണി നേരിട്ടു കൊണ്ടിരിക്കുന്ന 14 കറുത്ത കണ്ടാമൃഗങ്ങളില്‍ എട്ടെണ്ണം ചത്തൊടുങ്ങി. കെന്യയുടെ തലസ്ഥാനത്തു നിന്നും നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ദേശീയോദ്യാനത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഈ കൂട്ടമരണം. ഇവയെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തു നിന്ന് മാറ്റി മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നത് ഏറെ അപകടസാധ്യതയുള്ള കാര്യമാണ്. എന്നാല്‍പോലും എട്ടെണ്ണം ഒരുമിച്ച് ചാവുക എന്നത് തീര്‍ത്തും അസാധാരണമാണന്നാണ് വിലയിരുത്തപ്പെടുന്നത്. അമിതമായി ഉപ്പു കലര്‍ന്ന വെള്ളം കുടിച്ചതാണ് മരണ കാരണമെന്നാണ് കെന്യന്‍ അധികൃതരുടെ വിശദീകരണം. പതിനാല് കണ്ടാമൃഗങ്ങളെയായിരുന്നു ദേശീയോദ്യാനത്തിലേക്ക് അയച്ചത്.

 

ലോകത്താകമാനം 5,500ല്‍ കുറവ് കറുത്ത കണ്ടാമൃഗങ്ങള്‍ മാത്മാണുള്ളതെന്നാണ് കണക്ക്. ഇവയെല്ലാം തന്നെ ആഫ്രിക്കയിലാണ് ഉള്ളത്, അതില്‍ 750 എണ്ണം കെന്യയിലും. ഉപ്പ് കലര്‍ന്ന വെള്ളം കുടിച്ചപ്പോള്‍ അവയ്ക്ക് ദാഹം അധികരിച്ചെന്നും, അത് ലവണ-ഭക്ഷ്യവിഷബാധയില്‍ കലാശിച്ചെന്നുമാണ് കെന്യ വന്യമൃഗ സേവനകേന്ദ്രം വിശ്വസിക്കുന്നത്. എന്നിരുന്നാലും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്. അതേ സമയം, പ്രമുഖ വന്യജീവി സംരക്ഷകയായ പോളാ കഹുമ്പാ ആരോപിക്കുന്നത്, ഇത്രത്തോളം കണ്ടാമൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെങ്കില്‍ ഇതിന് പിന്നില്‍ നിഗൂഢമായ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട് എന്നാണ്. കറുത്ത കണ്ടാമൃഗങ്ങള്‍ക്ക് നേരേ അതികഠിനമായ ഭീഷണി നേരിടുമ്പോള്‍ ഈ സംഭവം വളരെ ഗുരുതരമാണ്.

 

 

OTHER SECTIONS